topnews

20 രൂപയ്ക്ക് ഊണ് വിളമ്പിയവരെ ചതിച്ച് സർക്കാർ, കുടുംബശ്രീ പ്രവർത്തകർ പെരുവഴിയിൽ

തിരുവനന്തപുരം : ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്‌സിഡി മുടങ്ങിയതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ. മാസങ്ങളായി സബ്‌സിഡി മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത്. വിശപ്പു രഹിത കേരളത്തിന്റെ ഭാഗമായി തുടങ്ങിയ ജനകീയ ഹോട്ടലുകളിൽ 20 രൂപയുടെ ഓരോ ഊണിനും 10 രൂപയാണ് സർക്കാർ സബ്‌സിഡിയായി നൽകിയിരുന്നത്.

എന്നാൽ പിന്നീട് സബ്‌സിഡി എടുത്തുകളയുകയായിരുന്നു. ഇതോടെ ഊണിന് മുപ്പത് രൂപയാക്കി കൂട്ടേണ്ടി വന്നു. ഓരോ കുടുംബശ്രീ പ്രവർത്തകരും വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് ആരംഭിച്ച ജനകീയ ഹോട്ടലിലെ പ്രവർത്തകരാണ് ധർണ്ണ നടത്തിയത്.

പല കുടുംബശ്രീ വനിതകളും ആത്മഹത്യയുടെ വക്കിലാണെന്നും ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിയതിൽ ഫലം കാണാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണയുമായി എത്തിയിരിക്കുന്നതെന്നും കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കുടുംബശ്രീ പ്രവർത്തകർ വ്യക്തമാക്കി.

karma News Network

Recent Posts

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 hours ago