trending

മണിപ്പൂർ കലാപം, കാനഡയിൽ കുക്കി- ഖലിസ്ഥാൻ ബന്ധം, തെളിവുകൾ പുറത്ത്

മണിപ്പൂർ കലാപത്തിനു കാനഡയുമായുള്ള ബന്ധം കഴിഞ്ഞ ദിവസം കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ വീണ്ടും വന്നിരിക്കുകയാണ്‌. മണിപ്പൂരിലെ കുക്കി ഗോത്ര വർഗ നേതാവ് കാനഡയിൽ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചു. മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്‌ട ആണ്‌ ഈ വില്ലൻ. ഇയാൾ കാനഡയിൽ ഇരുന്ന് കുക്കികളേ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു.

മറ്റൊരു ഗൗരവമായ കാര്യം ഈ കുക്കി നേതാവിനു ഖലിസ്ഥാൻ ഭീകരരും ആയി വലിയ ബന്ധം സ്ഥിരീകരിച്ചു. കാനഡയിലെ ഖലിസ്ഥാൻ ഭീകരനും ഇന്ത്യ 10 ലക്ഷം രൂപ തലക്ക് വിലയിട്ടതുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ അതേ ഗുരുദ്വാരയിലാണ്‌ മണിപ്പൂരിലെ കുക്കി നേതാവ് പ്രസംഗം നടത്തിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ജൂണിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇപ്പോൾ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്‌ടയും ഖലിസ്ഥാൻ ഭീകരരുമായുള്ള ബന്ധങ്ങൾ അന്വേഷിക്കുകയാണ്‌ ഏജൻസികൾ. കാനഡയിലെ ഈ കുക്കി നേതാവ് തന്റെ കാനഡയിലെ സിഖ് ഗുരുദ്വാരയിലെ പ്രസംഗത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നേരിടണം എന്നും പറയുന്നുണ്ട്.

ഇന്ത്യയിൽ പോരാടുന്ന ജനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇന്ത്യയിൽ പോരാടുന്ന ന്യൂന പക്ഷങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും“ കാനഡയോട് ആവശ്യപ്പെടുകയും വീഡിയോയിൽ ചെയ്യുന്നുണ്ട്. കൊടും ഭീകരൻ ഖാലിസ്ഥാൻ തലവനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കാനഡയിലെ ഗുരുദ്വാരയിലാണ്‌ കുക്കി നേതാവ് പ്രസംഗിച്ചത്. അതയത് കാനഡയിൽ ഖലിസ്ഥാൻ – കുക്കി കൂട്ടുകെട്ട് പുറത്ത് വരികയാണ്‌. ഇന്ത്യാ വിരുദ്ധരും രാജ്യത്ത് കലാപം ഉണ്ടാക്കുന്നവരും ഒരേ പ്ളാറ്റ്ഫോമിൽ ഒരേ സ്ഥലത്ത് സംഗമിച്ച് പരിപാടികൾ നടന്നതിന്റെ വിവരങ്ങളാണിപ്പോൾ വരുന്നത്

ആഗസ്റ്റ് 7-ന് ഫെയ്‌സ്ബുക്കിലും എക്‌സിലും കുക്കി നേതാവിന്റെ പരിപാടിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മണിപ്പൂർ കത്തിക്കാൻ കാനഡയിൽ നിന്ന് പണവും പിന്തുണയും കിട്ടിയിരുന്നു. മാത്രമല്ല പാവപ്പെട്ട ഗോത്ര വർഗക്കാരേ തമ്മിലടിപ്പിക്കാൻ കാനഡയിൽ ഇരുന്ന് വിഘടനവാദികൾ പദ്ധതി തയ്യാറാക്കി അവർ പണം സമാഹരിക്കുന്നു. ഇന്ത്യയിൽ കലാപം ഉണ്ടാക്കി അതിന്റെ ലാഭം ഇവർ കാനഡയിൽ കൊയ്യുകയാണ്‌.

കുക്കി നേതാവ് വീഡിയോയിൽ താൻ ഉൾപ്പെടുന്ന കുക്കി-സോ ഗോത്രങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു. മലയോര ഭൂരിഭാഗം ഗോത്രങ്ങളും താഴ്‌വരയിൽ ഭൂരിപക്ഷമുള്ള മെയ്റ്റീസും തമ്മിലുള്ള വംശീയ അക്രമത്തെക്കുറിച്ച് ദീർഘമായി സംസാരിച്ചു.മെയ് നാലിന് ഒരു ജനക്കൂട്ടം ഞങ്ങളുടെ വീട് ആക്രമിച്ച് എന്റെ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. അവന് 80 വയസ്സായി… അവർ ഞങ്ങളുടെ വീട് കൊള്ളയടിച്ചു കത്തിച്ചു. ജ്യേഷ്ഠനും കുടുംബവും അവർ ഉടുത്തിരുന്ന വസ്ത്രം മാത്രം ധരിച്ച് ഓടി. മെയ് 3 മുതൽ മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ 120-ലധികം ആളുകൾ മരിച്ചു, 7,000-ത്തിലധികം വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു, നൂറുകണക്കിന് പള്ളികൾ കത്തിച്ചു, താഴ്‌വരയിലെ 200 ഗ്രാമങ്ങൾ നശിപ്പിച്ചു, എന്നും കുക്കി നേതാവ് ഗാംഗ്‌ങ്ങ ഗുരുദ്വാരയിൽ പോയി പ്രസംഗിക്കുന്നു.

അക്രമം നിയന്ത്രിക്കാൻ അധികാരികൾ ഒന്നും ചെയ്തില്ല. പകരം മണിപ്പൂർ പോലീസ് കലാപകാരികളെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളെ ഇംഫാൽ താഴ്‌വരയിൽ നിന്ന് ക്രൂരമായി നീക്കം ചെയ്തു, അതിനാൽ ഈ വംശീയ ഉന്മൂലനമാണ് ഞങ്ങൾ കണക്കാക്കുന്നത്. അവർ ഏഴ് വയസ്സുള്ള ആൺകുട്ടിയെയും അവന്റെ അമ്മയെയും ഒരു കുട്ടിയെയും ജീവനോടെ ചുട്ടെരിച്ചു എന്നും പറയുന്നുണ്ട്.ഇതെല്ലാം ഇന്ത്യയിൽ നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയായിരുന്നു… മോദി യുഎസിലേക്കും ഫ്രാൻസിലേക്കും ഈജിപ്തിലേക്കും പോയി എന്ന് കുറ്റപ്പെടുത്തുന്നു.ഇന്ത്യയിൽ ഒരു ന്യൂനപക്ഷവും സുരക്ഷിതമല്ല.

മുസ്ലീമോ, സിഖോ, ക്രിസ്ത്യാനിയോ ആകട്ടെ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളേ പ്രതിരോധിക്കണം. കാനഡയിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഞങ്ങൾ ചെയ്യും എന്നും പറയുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ കുക്കി നേതാവിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ സ്കാൻ ചെയ്ത് പരിശോധിക്കുകയാണ്‌. കുക്കി ഗ്രൂപ്പിന്റെ കാനഡയിലെ ഖാലിസ്ഥാനികളുമായി ആരോപിക്കപ്പെടുന്ന ബന്ധങ്ങളിലും ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോർട്ടുകൾ വന്നിരിക്കുന്നത്

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

2 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

16 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

50 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

51 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago