Categories: entertainment

ഇന്ത്യാ മഹാരാജ്യത്ത് ഒരാളെന്നെ ചൂലുകൊണ്ട് തല്ലിയിട്ടില്ല, ചേച്ചി തല്ലിക്കോളൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞു; കുളപ്പുള്ളി ലീല

കുളപ്പുള്ളി ലീല എന്ന താരത്തെ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാൻ കഴിയില്ല. വേറിട്ട കോമഡിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലീല. ഇന്ന് കുളപ്പുള്ളി ലീലയ്ക്ക് കൈ നിറയെ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

അഭിമുഖങ്ങൾ തുടർച്ചയായി കൊടുക്കുന്നത് നിർത്തിയിരുന്നുവെന്ന് തുറന്നുപറയുകയാണ് താരം. .അഭിമുഖങ്ങൾ നൽകി എന്റെ സമയം പോവുന്നതല്ലാതെ മറ്റൊന്നുമില്ല. ഇന്റർവ്യൂ കണ്ടിട്ട് വല്ലവരും വല്ല വർക്കും തരികയാണെങ്കിലും കുഴപ്പമില്ല. ഇന്റർവ്യൂവിൽ ഉടുത്ത തുണി കഴുകണമെങ്കിൽ തന്നെ കയ്യിൽ നിന്ന് പൈസയെടുത്ത് ഞാൻ സോപ്പ് വാങ്ങണ്ടേ. നിങ്ങളാരേലും പത്ത് പൈസ തരോ, ഇല്ലല്ലോ
മലയാളസിനിമയിൽ സൂപ്പർതാരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിത്തള്ളുടെ വേഷമാണ് ഞാൻ ചെയ്തിരുന്നത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാൽ സാറിനെ ഞാൻ ചീത്തവിളിക്കുകയും ചൂലുകൊണ്ട് പുറത്തടിക്കുകയും ചെയ്യുന്ന സീനുണ്ട്.

പുതിയ ചൂലൊക്കെ വാങ്ങിത്തന്നു. ഷോട്ടെടുക്കുമ്പോൾ തല്ലാൻ എനിക്ക് വലിയ പ്രയാസമായിരുന്നു. ”മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ” എന്ന് പറഞ്ഞ് ലാൽ ആണ് എനിക്ക് അഭിനയിക്കാൻ പ്രോത്സാഹനം നൽകിയത്. ബ്ലാക്ക്, ബസ് കണ്ടക്ടർ എന്നീ ചിത്രങ്ങളിൽ മമ്മൂക്കയേയും ചീത്തപറയുന്നുണ്ട്. തുടക്കക്കാരി എന്ന നിലയിൽ അവരെല്ലാം ഒത്തിരി സഹായിച്ചിട്ടുണ്ട്.് ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയെ ചീത്ത വിളിക്കുന്നത്. മുത്തു എന്ന തമിഴ് ചിത്രത്തിൽ രജനീകാന്ത് സാറിനെ ഞാൻ ചീത്ത പറയുന്ന ഒരു സീനുണ്ട്. ഈ സീൻ കഴിഞ്ഞപ്പോൾ തമിഴിൽ അവസരം നൽകാമെന്ന് പറഞ്ഞ് രജനി സാർ എന്നെ അങ്ങോട്ട് ക്ഷണിച്ചു.

കസ്തൂരിമാനിലൂടെ ലോഹിസാറാണ് എനിക്കൊരു ബ്രേക്ക് നൽകിയത്. കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാൻ തമിഴ് സിനിമയിലെത്തുന്നത്. മരുത് എന്ന ചിത്രത്തിലെ മുത്തശികഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവുംചെയ്യാൻ തയ്യാറാണ്.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

29 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

56 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago