കുളപ്പുള്ളി ലീല എന്ന താരത്തെ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാൻ കഴിയില്ല. വേറിട്ട കോമഡിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലീല. ഇന്ന് കുളപ്പുള്ളി ലീലയ്ക്ക് കൈ നിറയെ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പല തരത്തിലുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.
രണ്ടാം ഭർത്താവും മരിച്ചതോടെ അമ്മയും ലീലയും വീട്ടിൽ തനിച്ചായി. ഇപ്പോഴും തനിക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്നാണ് പറയുകയാണ് താരം. 16ആം വയസിലായിരുന്നു വിവാഹം. ഭർത്താവിന് ഞാൻ അഭിനയിക്കുന്നതിനോട് യോജിപ്പായിരുന്നു.”വിവാഹശേഷം ഒരു മാസം അമ്മായിഅമ്മയുടെ കൂടെ കിടന്നു. ഒരാഴ്ച ഏടത്തിയമ്മയ്ക്കൊപ്പവും. അതാണ് അന്നത്തെ കാലത്തെ കല്യാണം. 16 വയസിൽ എന്തറിയാനാണ്. വെട്ടൊന്ന് മുറിക്ക് രണ്ട് എന്ന പ്രകൃതമായിരുന്നു ഭർത്താവിന്റേത്. നാടകങ്ങൾക്ക് പോവുമ്പോൾ അദ്ദേഹം കൂടെ വരുമായിരുന്നു. അടുത്തിടെ എനിക്ക് രണ്ട് കല്യാണാലോചന വന്നിരുന്നു. ഒരാൾ എക്സ് മിലിട്ടറിയായിരുന്നു. ഞാൻ താൽപര്യമില്ലെന്ന് പറഞ്ഞു.’
ഇനിയുള്ള ജീവിതം അമ്മയ്ക്കൊപ്പം അതാണ് എന്റെ തീരുമാനം. ഭർത്താവ് നന്നായി സ്ക്രിപ്റ്റ് എഴുതുമായിരുന്നു. പുള്ളിയുടെ സഹോദരിയാണ് കുട്ട്യേടത്തി വിലാസിനി. ഞങ്ങൾ ഒരു സ്ക്രിപ്റ്റ് കൊടുക്കാനായി ചെന്നൈയിൽ പോയിരുന്നു. കാണാനുദ്ദേശിച്ച ആളെ കണ്ടിരുന്നില്ല.’ ചെന്നൈയിൽ വീടെടുത്ത് കുറച്ചുകാലം താമസിച്ചിരുന്നു. തൃശ്ശൂർ, കുളപ്പുള്ളി എന്നെഴുതി ഞാനും ഭർത്താവും ചേർന്ന് നറുക്കിടുകയായിരുന്നു. അങ്ങനെയാണ് കുളപ്പുള്ളിയിൽ എത്തുന്നത്. കുളപ്പുള്ളിയായിരുന്നു വന്നത്. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മാടമ്പ് അനിയൻ തിരുമേനിയാണ് റേഡിയോ ഓഡിഷന് പോവാനായി പറഞ്ഞത്.’
‘പുള്ളിയായിരുന്നു അപേക്ഷ അയച്ചത്. ഓഡിഷൻ പാസായെന്ന് പറഞ്ഞ് കത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ നാടകം കിട്ടിയിരുന്നു. ലീല കൃഷ്ണകുമാർ എന്ന പേരായിരുന്നു ഞാൻ കൊടുത്തത്. വന്നതോ കുളപ്പുള്ളി ലീല എന്നായിരുന്നുവെന്നും
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…