കുളപ്പുള്ളി ലീല എന്ന താരത്തെ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാൻ കഴിയില്ല. വേറിട്ട കോമഡിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലീല. ഇന്ന് കുളപ്പുള്ളി ലീലയ്ക്ക് കൈ നിറയെ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പല തരത്തിലുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ തനിക്ക് വേഷങ്ങൾ ലഭിക്കാതെയായെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുത്തൻ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അമ്മയാണ് എനിക്ക് എല്ലാം. കൃഷ്ണൻ പോലും അത് കഴിഞ്ഞേയുള്ളൂ. ആറ് വർഷം മുൻപ് അമ്മ സീരിയസായി ആശുപത്രിയിൽ കിടന്നിരുന്നു. ഡോക്ടർമാർ വരെ കൈയ്യൊഴിഞ്ഞ അവസ്ഥയായിരുന്നു. അമ്മ കിടക്കുന്നത് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. കണ്ണൊന്നും തുറക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. അങ്ങനെ സഹിക്കാൻ പറ്റാതെ വന്നതോടെയാണ് അമ്മയെക്കുറിച്ച് ഞാൻ പാട്ടെഴുതിയത്.’
‘ചെറുപ്രായത്തിൽ അമ്മയുടെ കല്യാണം കഴിഞ്ഞതാണ്. മൂന്ന് മാസം എന്നെ ഗർഭിണിയായിരിക്കുമ്പോൾ അച്ഛൻ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവർ തന്നെയാണ് അമ്മയെ വേറെ വിവാഹം കഴിപ്പിച്ചത്. 19ാം വയസിൽ എന്തോ ആണ് എന്നെ പ്രസവിച്ചത്. പതിനാലാം വയസ്സിലോ മറ്റോ ആയിരുന്നു. അപ്പോൾ ആ അമ്മ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ട്.’
‘അച്ഛൻ അതുപോലെ കഷ്ടപ്പെട്ടിട്ടാണ് മരിച്ചത്. ക്യാൻസറായിരുന്നു. മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിട്ടുണ്ട്. ഞാൻ അപ്പോഴൊക്കെ പോകാറുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുണ്ട്. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്ന് അവൻ പറഞ്ഞിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ മുന്നോട്ട് പോവാനാവണമെന്നാണ് എന്റെ ആഗ്രഹം.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…