topnews

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവാവിന്റെ കൈ അറ്റു, രണ്ട് മരണം

കുമളി ഹോളിഡേ ഹോമിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിൽ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന അരുണിന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ സന്തോഷിന്റെ കൈ അറ്റുപോയി. അതേസമയം ഇടുക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലും വാഹനാപകടങ്ങൾ റിപ്പോ‌ർട്ട് ചെയ്‌തിരുന്നു. മാങ്കുളം-ആനക്കുളം റോഡിൽ പേമരം വളവിലാണ് വാഹനാപകടമുണ്ടായത്.

വൈകിട്ട് ആറ് മണിയോടെ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ദിവസങ്ങൾക്ക് മുമ്പ് നാല് പേരുടെ മരണത്തിനിടയാക്കിയ ട്രാവലർ അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലനാരിഴയ്ക്കാണ് കൊക്കയിൽ പതിക്കാതെ രക്ഷപ്പെട്ടത്. വാഹനം താഴേക്ക് പതിച്ചിരുന്നെങ്കിൽ വീണ്ടും സമാന രീതിയിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. കൊക്കയുടെ എതിർ വശത്തേക്ക് വെട്ടിച്ചതിനാലാണ് വാഹനം കൊക്കയിലേക്ക് മറിയാതിരുന്നത്.

Karma News Network

Recent Posts

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

4 mins ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

31 mins ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

35 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

57 mins ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

1 hour ago

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

2 hours ago