topnews

കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ, വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പരാതി

പാലക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിയ സംഭവത്തിൽ മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ജനൽ ചില്ലുകൾ അടിച്ചു തകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് യുവാവ് പരാക്രമം കാട്ടിയത്. സംഭവത്തിന് പിന്നാലെ പാലക്കാട് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. മരുത് റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിന്റെ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങളെല്ലാം തല്ലിതകർത്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീവയ്‌ക്കുമെന്നും ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു.
ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്ന് ബാബുവിനെ കീഴ്പ്പെടുത്തിയത്.

ഗ്യാസ് സിലണ്ടർ തുറന്നുവിട്ടത് അപകട സാധ്യത വർദ്ധിപ്പിച്ചത് കാരണം പാലക്കാട് നിന്നും കൂടുതൽ ജീവനക്കാരെ എത്തിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നുള്ള വിഭ്രാന്തിയാകും കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിലൂടെ രക്ഷിച്ച 23-കാരനാണ് ബാബു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു കുമ്പാച്ചി മല കയറാൻ എത്തിയത്.

ഒരു കിലോമീറ്റർ ഉയരമുള്ള ചെറാട് മല കയറി മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കനത്ത വെയിൽ മൂലം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്ലാതെ ഒറ്റയ്‌ക്ക് മലകയറുകയായിരുന്നു. ഇതിനിടെയാനും മലയിൽ കുടുങ്ങിയത്.

karma News Network

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

6 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

24 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

28 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

55 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago