Categories: mainstories

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാനില്ല; നേതൃത്വത്തെ ‘ആശങ്ക’യിലാക്കി കുമ്മനം

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷ്ന്‍ കുമ്മനം രാജശേഖരന്‍. ഈക്കാര്യം കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു സഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചന നല്‍കുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കുമ്മനത്തെ മിസോറാം ഗവര്‍ണാറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഈ മാസം 28ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കുമ്മനത്തെ തല്‍സ്ഥാനത്തേക്ക് ക്ഷണിച്ചത്.

ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു കുമ്മനത്തിന്റെ നിയമനം. നിയമന വാര്‍ത്ത വരുമ്പോള്‍ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലത്തില്‍ പ്രചരണ പരിപാടിയിലായിരുന്നു. 2015ല്‍ സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ നിന്ന കുമ്മനത്തെ അപ്രതിക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

അതുപോലെ തന്നെയാണ് ഗവര്‍ണര്‍ സ്ഥാനവും കുമ്മനത്തെ തേടിയെത്തിയത്. ഇതോടെ ഗവര്‍ണര്‍ പദവിയിലെത്തുന്ന 18മത്തെ മലയാളിയായി മറി കുമ്മനം.കോട്ടയം ജില്ലയിലെ കുമ്മനം വളാവെളിയില്‍ കുടുംബാംഗമാണ് കുമ്മനം.

Karma News Network

Recent Posts

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

27 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

43 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

51 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

57 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 hours ago