entertainment

ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ, കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇടയ്ക്ക് വെച്ച് താരം മറ്റ് ബിസിനസുകളിലേക്ക് തിരിയുകയും അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുകയും ചെയ്തതിരുന്നു. എന്നാല്‍ മടങ്ങി എത്തിയപ്പോള്‍ താരത്തിന്റെ കൈ നിറയെ ചിത്രങ്ങളാണ്. മലയാളത്തിലെ റൊമാന്റിക് ഹീറോ ഇപ്പോഴും അദ്ദേഹം തന്നെയാണ്.

ഇപ്പോള്‍ പഴയകാലത്തെ തന്റെ സിനിമ കരിയറിനെ കുറിച്ചും മോശം ചിത്രങ്ങള്‍ ചെയ്ത സന്ദര്‍ഭത്തെ കുറിച്ചും ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. അനിയത്തി പ്രാവിന് ശേഷം അത് പോലെയുള്ള ‘ചോക്ലേറ്റ്’ കഥാപാത്രങ്ങള്‍ മാത്രം ചെയ്തു പോരാന്‍ കാരണമായത് താന്‍ തന്നില്‍ പരീക്ഷണങ്ങള്‍ വരുത്താതിരുന്നത് കൊണ്ടാണെന്നും ഒരു മുടി പോലും കറുപ്പിക്കാതിരുന്ന തനിക്ക് സിനിമ ഇല്ലാതായി മാറിയതിനു കാരണം താന്‍ തന്നെയാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, ‘ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ വരികയും ഞാന്‍ ചെയ്യുന്ന സിനിമകള്‍ മോശമാകുകയും എന്റെ കഥാപാത്രങ്ങള്‍ മോശമാകുകയും ചെയ്തതോടെ എനിക്ക് കൂടുതല്‍ മടുപ്പായി. ആ സമയത്ത് ഒരു മുടി പോലും കറുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഞാന്‍ എന്റെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താന്‍ സമ്മതിച്ചിരുന്നില്ല. അതൊക്കെ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. എനിക്ക് സിനിമയില്‍ വലിയ ഒരിടവേള വന്നതിനു കാരണം എന്നെ ആരും ഒതുക്കിയതോ എനിക്ക് ആരും പാര പണിഞ്ഞതോ ഒന്നുമല്ല. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണം’.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

29 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

38 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago