മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോള്‍ അച്ഛന് ബോബന് കുഞ്ചാക്കോയുടെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്. അച്ഛനൊപ്പമുള്ള അപൂര്‍വ ചിത്രവും കുഞ്ചാക്കോ ബോബന് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബന് കുറിച്ചതിങ്ങനെ, ‘ജന്മദിനാശംസകള് അപ്പാ..ഈ വര്‍ഷം അച്ഛന് ആശംസകള്‍ നേരുന്നതില്‍ കുറച്ച് പ്രത്യേകതകള്‍ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്കുട്ടിയില് നിന്ന്… സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനിലേക്ക്… സിനിമയില്‍ ഒരു വര്‍ഷം പോലും നിലനില്‍ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആണ്കുട്ടിയില് നിന്ന്…
സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്… ഉദയ എന്ന പേര് വെറുത്ത ഒരു ആണ്കുട്ടിയില് നിന്ന്…അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്. അപ്പാ…. അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകര്‍ന്നു തന്നു. ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു! ഇരുണ്ട സമയങ്ങളില്‍ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ എനിക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്..’
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…