entertainment

ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഈ നിയമം പാലിക്കണമെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും നാളുകള്‍ക്ക് ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്. ഇപ്പോള്‍ കുഞ്ഞ് ഇസഹാക്കുമായുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ഇരുവരും. ലോക്ക്ഡൗണ്‍ കാലമായതോടെ വീട്ടില്‍ തന്നെയാണ് താരം. കുടുംബത്തിനൊപ്പം ആഘോഷിച്ചും ബാഡ്മിന്റണ്‍ കളിയും ഒക്കെയാണ് ലോക്ക്ഡൗണില്‍ താരത്തിന്റെ പരിപാടികള്‍.

ഇപ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഒരു നിയമം പാലിക്കണമെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. തലമുറകളായി കൈമാറി വരുന്ന സുവര്‍ണനിയമമാണിത്, പ്രിയയ്ക്ക് ഒപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ട് ആ നിയമമെന്താണെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.

‘നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ആ സുവര്‍ണ നിയമം. ചിത്രത്തിന് കീഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല വിവാഹ വാര്‍ഷിക ആശംസകളും പോസ്റ്റിന് താഴെ പലരും പങ്കുവെച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും പ്രിയയും 2005ലാണ് വിവാഹിതര്‍ ആകുന്നത്. ഇരുവര്‍ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ഇരുവരും ആഘോഷമാക്കുകയാണ്. കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കു വയ്ക്കാറുണ്ട്.

Karma News Network

Recent Posts

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

8 mins ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

22 mins ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

33 mins ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

51 mins ago

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

1 hour ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

1 hour ago