kerala

‘ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ട് തന്നെ’ – ടിപി ഹരീന്ദ്രന്‍

കണ്ണൂര്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജയരാജനെതിരെ വധക്കുറ്റം ചുമത്താതിരുന്നത്. അല്ലാതെ കണ്ണൂര്‍ കത്തുമെന്നുള്ളത് ഒഴിവാക്കാന്‍ വേണ്ടിയല്ല. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്തിയില്ല. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരായ വകുപ്പ് മാറിയത് എങ്ങനെയെന്നും ഹരീന്ദ്രന്‍ ചോദിക്കുന്നു.

‘ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നതാണ്. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടത് ജയരാജനെ പോലുള്ള നേതാവിനെ ഇത്തരത്തില്‍ വലിയ വകുപ്പ് ഇട്ട് അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ കത്തുമെന്ന് പറഞ്ഞായിരുന്നു. ഇത് വളരെ വിവേകബോധത്തോടെയാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നു രാഷ്ട്രീയ പരമായ കൊടുക്കല്‍ വാങ്ങല്‍ മൂലമാണെന്ന്. ഞാൻ ഇതാണ് വിശ്വസിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇന്ന് കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജയരാജനെതിരെ വധക്കുറ്റം ചുമത്താതിരുന്നത്. അല്ലാതെ കണ്ണൂര്‍ കത്തുമെന്നുള്ളത് ഒഴിവാക്കാന്‍ വേണ്ടിയല്ല’ – ഹരീന്ദ്രന്‍ പറഞ്ഞു.

‘എനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. ആരുടെയും പ്രേരണയിലല്ല ഈ പ്രസ്താവന. ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല ഞാൻ. ഒരു പൗരന്‍ എന്ന നിലയില്‍ ഉണ്ടായ ധാര്‍മ്മിക രോഷംമൂലമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അത്തരത്തില്‍ പ്രയോഗം നടത്തിയത്. തെണ്ടിത്തരം എന്നുപറഞ്ഞാല്‍ എന്താണ് കുഴപ്പം. ഒരു ലീഗ് നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ കെ സുധാകരന്‍ തന്നെ വിളിച്ചിരുന്നു. ഇങ്ങനെയൊന്ന് പറയേണ്ടിയിരുന്നില്ലെന്ന്’ പറഞ്ഞതായും ഹരീന്ദ്രന്‍ പറയുന്നു.

ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് ഡിവൈഎസ്പി സുകുമാരന്‍ നിയമോപദേശം തേടുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് എല്ലാ അധികാരവും. അയാള്‍ക്ക് ആരോടും നിയമോപദേശം തേടാം. അത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവണമെന്നില്ല. മുന്‍ ഡിവൈഎസ്പി ഇക്കാര്യം നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതി മൂലമാണ്. ആ സാഹചര്യം താന്‍ മനസിലാക്കുന്നു. റിട്ടയര്‍മെന്റ് കാലത്ത് സമാധാനപരമായി വീട്ടിലിരിക്കാന്‍ അല്ലെ എല്ലാവരും ഇഷ്ടപ്പെടുന്നത് – ഹരീന്ദ്രന്‍ ചോദിച്ചു.

രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടി അഡ്ജ്‌സറ്റ്‌മെന്റിന്റെ ആളാണെന്ന് സമൂഹത്തില്‍ ഇങ്ങനെ മുഴങ്ങി കേള്‍ക്കുന്ന ആരോപണമല്ല?. ലീഗില്‍ മഹാന്‍മാരായ മറ്റ് നേതാക്കള്‍ ഉണ്ട്. അവര്‍ക്കെതിരെ അത്തരം ആരോപണം ഉയരാത്തത് എന്തുകൊണ്ടാണെന്നും ഹരീന്ദ്രന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ മാന്യത എന്ന് പറയുന്ന എന്നൊന്നുണ്ട്. ഷൂക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷിച്ചപ്പോഴാണ് അതിന്റെ ചിത്രം മാറിയത് -ഹരീന്ദ്രന്‍ പറഞ്ഞു.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

11 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

44 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago