kerala

കേസ് നടത്തി, പക്ഷേ പ്രതികള്‍ രക്ഷപെട്ടു , റിയാസ് മൗലവി കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ‘കേസിലെ പ്രതികൾ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധക്കേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചു. റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ല. യുഎപിഎ ചുമത്തുന്നതിനു എതിരായി യുഡിഎഫ് പറഞ്ഞിട്ടുണ്ട്. അത് നയപരമായ കാര്യമാണ്. പക്ഷേ എത്ര കേസുകളിൽ സർക്കാർ യുഎപിഎ ചുമത്തി. എന്തുകൊണ്ടാണ് ഇതിൽ യുഎപിഎ ഒഴിവായത്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു

സിഎഎ വിഷയം യുഡിഎഫ് ഭരണത്തിൽ വന്നാലും നടപ്പാക്കില്ല. സർക്കാരിന്റെ ന്യൂനപക്ഷ സ്നേഹം പറച്ചിലിൽ മാത്രം, പ്രവൃത്തിയിലില്ല. ന്യുനപക്ഷ സംരക്ഷണം വാക്കുകളിൽ ഒതുങ്ങുന്നു എന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുസ്‌ലിം ലീഗിനെ പ്രശംസിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന വസ്തുത എല്ലാവർക്കും പറയേണ്ടി വരും. ലീഗ് അവശ ജനവിഭാഗങ്ങളോടൊപ്പം, ന്യുനപക്ഷങ്ങൾക്കു വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നേവരെ മതേതര നിലപാട് മാത്രമേ ലീഗ് സ്വീകരിച്ചിട്ടുള്ളു. ബാബ്‌റി മസ്ജിദ് സംഭവത്തിൽ ശിഹാബ് തങ്ങൾ എടുത്ത നിലപാട് മാത്രം പോരേ. എല്ലാ കാലത്തും ലീഗിന്റെ സർട്ടിഫിക്കറ്റ് അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Karma News Network

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

18 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

21 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

45 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

54 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

1 hour ago