Categories: kerala

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്ന് പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് കോട്ടയത്തെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തിനുശേഷമാണ് ജോസ് കെ മാണി സംസ്ഥാന കമ്മിറ്റി യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചത്. സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സമിതിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട രേഖാമൂലമുള്ള കത്ത് ജൂണ്‍ മൂന്നിന് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ യോഗം വിളിക്കാത്തതിനാലാണ് ഇത്തരമൊരു ബദല്‍ യോഗം വിളിക്കേണ്ടി വന്നതെന്നുമാണ് ജോസ് കെ മാണി പക്ഷത്തിന്റെ വാദം.

കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, യോഗം അനധികൃതവും ചട്ടലംഘനവുമാണെന്ന് പി ജെ ജോസഫ് വിഭാഗം ആവര്‍ത്തിക്കുന്നത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

5 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

6 hours ago