നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് എതിരെ ഈ മാസം 22നാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജ്യ ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജയ് ബാബു രാജ്യം വിട്ടു എന്ന് തന്നെയാണ് അനുമാനം. നടനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ താര സംഘടനയായ അമ്മ പ്രതികരിച്ചിട്ടില്ല. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.
ഇപ്പോഴിതാ അമ്മ സംഘടനയുടെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക കുഞ്ഞില മാസ്സിലാമണി. ഒരു മാധ്യമ ചര്‍ച്ചയിലായിരുന്നു സംവിധായികയുടെ പ്രതികരണം. അമ്മ സംഘടനയുടെ പെരുമാറ്റത്തില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണി പറഞ്ഞു. ദിലീപ് കേസില്‍ അവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും എന്തൊക്കെയാണ് അവരുടെ നിലപാടെന്നും നമ്മള് കണ്ടതാണ്.
അതുകൊണ്ടാണ് നടി അമ്മ സംഘടനയില്‍ പോയി പരാതി കൊടുക്കാത്തത്. സിനിമയുടെ ഉള്ളില്‍ നിന്ന് തന്നെ പരാതി നല്കി അവിടെ നീതിക്ക് വേണ്ടി പോകാന്‍ അതിജീവിതയ്ക്ക് തോന്നിയിട്ടില്ലല്ലോ. അമ്മ സംഘടനയുടെ പ്രസ്താവന പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമ മേഖലയിലെ ആദ്യത്തെ കേസ് എന്ന് പറയുമ്പോള്‍, ആദ്യത്തെ കേസ്, എന്തൊക്കെ രീതിയിലാണ്. അതിനകത്തെ കുറ്റാരോപിതനായ ദിലീപിനെ എത്രയൊക്കെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്തൊക്കെ രീതിയിലാണ് ആ നടി ആക്രമിക്കപ്പെട്ടതെന്നുമുള്ള സംഭവം കേരളത്തിന് മുന്നിലുണ്ട്.
അതു നല്കിയ ധൈര്യത്തിന് പുറത്താണ് വിജയ് ബാബു എന്ന മനുഷ്യന് സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തതും. അത് കൃത്യമായിട്ടുള്ള ഒരു ഭീഷണിയാണ്. ആ നടിക്ക് പിന്തുണ നല്കി കൂടെ നില്‍ക്കുന്നവര്‍ക്ക് കൂടിയുള്ള ഭീഷണി കൂടിയാണിത്. ദിലീപിനെ പോലുള്ള ഗുരുക്കന്മാര്ക്ക് ദക്ഷിണ വച്ചുകൊണ്ടാണ് വിജയ് ബാബു കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു. ഇത്രയും കാലമായിട്ടും സിനിമ മേഖലയില്‍ നിന്ന് രണ്ട് പരാതികള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരുപാട് പരാതികള്‍ ഇനിയും പുറത്തുവരാനുണ്ട്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…