kerala

മുഖ്യമന്ത്രിക്ക് കരിങ്കൊടിപ്പേടി, കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി

തൃശ്ശൂർ. മുഖ്യമന്ത്രി പിണറായി വിജയന്റെ കരിങ്കൊടി ഭീതി ഒഴിഞ്ഞിട്ടില്ല. വിമാനയാത്രക്കിടെ ഉണ്ടായ ഞെട്ടലിലും അന്ന് മുതൽ തുടങ്ങിയ കരിങ്കൊടി ഭയത്തിലുമാണ് മുഖ്യമന്ത്രി എന്നുവേണം കരുതാൻ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി തനിക്ക് കരിങ്കൊടിയോടുള്ള ഭയം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രതിഷേധം ഒഴിവാക്കാനായി യൂത്ത് കോൺഗ്രസ് നേതാക്കളെ വെള്ളിയാഴ്ച കരുതൽ തടങ്കലിലാക്കുകയായിരുന്നു. കരിങ്കൊടി പ്രതിഷേധം ഉണ്ടാവാതിരിക്കാൻ നിയോജക മണ്ഡലം പ്രസിഡന്റ് എ എം നിതീഷ്, ജെറി പി. രാജു, വിഗ്നേശ്വര പ്രസാദ് എന്നിവരെ കരുതൽ തടങ്കലിലാക്കി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. കടുത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഇതിന് മുൻപ് അരങ്ങേറിയ സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. കരിങ്കൊടി പ്രതിഷേധത്തിന് തടയിടാനായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻകൂറായി തടവിലാക്കിയത്. കഴിഞ്ഞ ജൂൺ മാസത്തിൽ കോഴിക്കോട് വെച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

 

Karma News Network

Recent Posts

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

58 seconds ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

27 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

37 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി…

2 hours ago

ഏകീകൃത കുർബാന തർക്കം, നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ…

2 hours ago