topnews

ഷുക്കൂര്‍ വധം; ഈ കേസ് ഞാന്‍ വിടുന്ന പ്രശ്നമില്ല, തനിക്കെതിരായ ആരോപണം തള്ളി പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം : മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍ രൂക്ഷ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വെറുതെ വിടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണത്തിനുപിന്നില്‍ എന്തോ ഉണ്ട്, വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തു. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. മൂന്നുനാല് പേരുകളുണ്ട്, സത്യമെന്തെന്ന് വഴിയെ അറിയട്ടെ. കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. സുധാകരന്‍റെ പ്രതികരണത്തിലുണ്ടായ പ്രശ്നം അദ്ദേഹംതന്നെ വിശദീകരിച്ചു. ഈ കേസ് ഞാന്‍ വിടുന്ന പ്രശ്നമില്ല. നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഇതെന്താ വെള്ളരിക്കാപ്പട്ടണമോ..മന്ത്രി വിളിച്ച് എസ്പിയോട് പറയുന്നു. എസ്പി ഡിവൈഎസ്പിയോടും, അദ്ദേഹമത് നാട്ടിലുള്ള ഒരു വക്കീലിനോടും പറഞ്ഞാല്‍ ഇതെല്ലാം വിശ്വസിക്കുകയല്ലേ നാട്ടിലുള്ള ആളുകള്‍. അതും അരിയില്‍ ഷുക്കൂര്‍ വധക്കേസിനെ കുറിച്ച് പറയുമ്പോള്‍.

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമത്തിയ വകുപ്പുകള്‍ പോരെന്ന് കണ്ട് സുപ്രീംകോടതി വരെ പോയി സിബിഐ അന്വേഷണത്തിന് ഉത്തരവ് വാങ്ങിയ കേസാണിത്. ഞങ്ങള്‍ എത്രമാത്രം ഫൈറ്റ് നടത്തിയതാണ് ഈ കേസില്‍. അത്തരമൊരു കേസിനെ കുറിച്ചാണ് പറയുന്നത് എന്നെങ്കിലും തോന്നണ്ടെ. കേസ് നടത്തിയവര്‍ക്കൊക്കെ ഞാനതില്‍ വഹിച്ച പങ്ക് അറിയാം’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

4 seconds ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

10 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

41 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago