entertainment

കനക ഒറ്റയ്ക്കാണെന്ന് കരുതുകയില്ല, ആരെങ്കിലും സഹായിക്കുന്നുണ്ടാവും, കനക മുന്നോട്ടു വരണം- കുട്ടി പത്മിനി

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന സിദ്ദിഖ്‌ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിൽ അരങ്ങേറുന്നത്. അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്.

കനകയുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടി പത്മിനി തുറന്നു പറഞ്ഞിരുന്നു. ഇപ്പോളിതാ കൂടുതൽ വിവരങ്ങൾ പങ്കിടുകയാണ് താരം. പല ചാനലുകളും ഫോൺ ചെയ്ത് എങ്ങനെയെങ്കിലും കനകയുടെ അഭിമുഖം ഞങ്ങൾക്ക് ചെയ്ത് തരുമോയെന്ന് ചോദിച്ചു. എന്നാൽ കനകയുടെ സ്വകാര്യതയെ താൻ മാനിക്കേണ്ടതുണ്ടെന്നും ഇനി ഇവരെ പോയി ശല്യം ചെയ്യാനില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ‌ വീട് വളരെ പഴകിയതാണ്. ആ വീട്ടിലെ ഇലക്ട്രിക് വർക്, പ്ലംബിം​ഗ് എന്നിവയെക്കുറിച്ചൊന്നും അറിയില്ല. ആരാണ് ആ വീട് നിർമ്മിച്ചതെന്നോ എത്ര പഴക്കുമുണ്ടെന്നോ അറിയില്ല. ഇതിൽ നിന്നെല്ലാം നീ പുറത്ത് വരണം, വിദേശത്ത് യാത്രകൾ പോകണം, കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. 50 വയസായി.

ഇപ്പോൾ പോലും ജീവിതം ആസ്വദിച്ചില്ലെങ്കിൽ എപ്പോൾ ആസ്വദിക്കാനാണെന്ന് ഞാൻ ചോദിച്ചു. ഈ സ്വത്ത് ആർക്ക് കൊടുക്കാനാണ്, കുറഞ്ഞത് നീ ജീവിതം ആസ്വദിക്കുകയെങ്കിലും ചെയ്യെന്നും ഉപദേശിച്ചു. വിദേശത്തേക്ക് പോകാൻ വളരെ ഇഷ്ടമാണ് പപ്പിയക്ക എന്ന് കനക പറഞ്ഞു. പക്ഷെ കനക തന്നെ മുന്നോട്ട് വരണം. സഹായങ്ങൾ നമുക്ക് ചെയ്യാൻ പറ്റും.

എന്തെങ്കിലും സഹായം ചോദിച്ചാൽ ചെയ്ത് കൊടുക്കാൻ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോൾ സഹായം ചോദിക്കുന്നോ അപ്പോൾ മാത്രമേ ഇടപെടാൻ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മൾ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും.

ഇത്രയും കാലം കോടതിയിൽ പോയി വന്നതാണ്. കേസ് തീർപ്പാകുന്നത് വരെ വക്കീലുമായി കോൺടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാൽ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോൾ അവർ കോൺടാക്ടിൽ വരുമെന്ന് കരുതുന്നു. ഇതിൽ കൂടുതൽ കനകയെ ഞാൻ നിർബന്ധിക്കില്ല. കനകയു‌ടെ അമ്മ ദേവിക അക്ക വളരെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. രാത്രി രണ്ട് മണി വരെയാക്കെ ഷൂട്ടിം​ഗ് നീളും. വീണ്ടും നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ആറ് മണിക്കുള്ളിൽ സെറ്റിൽ വരണം.

ദേവികയക്ക മാത്രമല്ല അക്കാലത്തെ എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയാണ് ജോലി ചെയ്തത്. അത്രയും കഷ്ടപ്പെ‌ട്ട് മകൾക്ക് വേണ്ടി ദേവികയക്ക സമ്പാദിച്ചിട്ടുണ്ട്. കനക ആർക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവികയക്ക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാൽ കനക കഷ്ട‌പ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

3 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

36 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

37 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

58 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago