Categories: kerala

ചിത്ര മരിച്ച് 30 ആം ദിവസം ഭർത്താവും മരിച്ചു, ആശ്രമത്തിൽ ആയിരുന്നു അന്ത്യം, വെളിപ്പെടുത്തലുമായി കുട്ടി പദ്മിനി

സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ചിത്ര. മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഹൃദയാഘാതം വന്നാണ് ചിത്ര മരിക്കുന്നത്. ചിത്രയുടെ മരണം കുടുംബത്തെ പിടിച്ചുലച്ചു. ഭർത്താവും ഒരു മകളും അടങ്ങുന്നതാണ് ചിത്രയുടെ കുടുംബം. വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്. 1990 ലായിരുന്നു വിവാഹം. 1992 ൽ മഹാലക്ഷ്മി എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. മകൾക്കും ഭർത്താവിനും ഒപ്പം ചെന്നെെയിലാണ് ചിത്ര താമസിച്ചിരുന്നത്.

ചിത്രയുടെ കുടുംബത്തെ കുറിച്ച് അധികമാർക്കും ഒരറിവും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ചിത്രയുടെ മകൾ മഹാലക്ഷ്മി മെഡിസിന് പഠിക്കുകയാണ് എന്ന്‌ പഴയകാല നടിയായ കുട്ടി പദ്മിനി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ കുട്ടി പദ്മിനി ചിത്രയുടെ ഭർത്താവ് വിജയരാഘവൻ മരണപ്പെട്ട വിവരം ആണ് ആരാധകരോട് പങ്കുവയ്ക്കുന്നത്.

ചിത്രയുടെ മകളെ പഠിക്കാനായി ചേർത്തത് ഞങ്ങളാണ്. അവളെ ഞങ്ങൾ ചിത്ര മരിച്ച ശേഷം ഹോസ്റ്റലിൽ നിർത്തിയാണ് പഠിക്കാൻ വിട്ടത്. അദ്ദേഹം അപ്പോൾ വീട്ടിൽ ഒറ്റയ്ക്ക് ആയതുകൊണ്ട് ഞങ്ങൾ ഒരു അനാഥ ആശ്രമത്തിൽ കൊണ്ടുപോയി വിട്ടിരുന്നു. മോൾ ഹോസ്റ്റലിൽ ആയത് കൊണ്ട് വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല അദ്ദേഹത്തെ നോക്കാൻ. അതുകൊണ്ടാണ് അങ്ങിനെ കൊണ്ടുപോയി നിർത്തിയത്. വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തേക്കുവായിരുന്നു. പിന്നെ മുകളിലത്തെ നിലയിൽ ചിത്രയുടെ മകൾക്ക് ഇഷ്ടമല്ലായിരുന്നു അച്ഛനെ നിർത്താൻ. കാരണം അത് അവളുടെ താമസിച്ചിരുന്ന സ്ഥലമാണ്. അതിനൊരു കാരണം ഉണ്ട്. ചിത്ര മരിക്കുന്നതിന് ഒരു നാലുമണിക്കൂർ മുൻപ് ചിത്ര എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വീട്ടിലെ ഒരു വെള്ളിപ്പാത്രം കാണുന്നില്ല എന്നതായിരുന്നു അവിടുത്തെ പ്രശ്‍നം.

അതിന്റെ പേരിൽ അവിടെയൊരു വഴക്ക് നടന്നിരുന്നു. ആ വഴക്കിനു കാരണം അച്ഛൻ ആയതുകൊണ്ടാണ് മോൾക്ക് അച്ഛനോട് ദേഷ്യം ഉണ്ടായത്. പിന്നെ അദ്ദേഹത്തിന് നല്ല പ്രായമായി, പ്രായത്തിന്റേതായ കുറെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തനിയെ നില്ക്കാൻ അദ്ദേഹത്തെ കൊണ്ട് പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ആശ്രമത്തിൽ കൊണ്ടുപോയി വിട്ടത്. ആരെങ്കിലും തുണ ആവശ്യമായതുകൊണ്ടാണ് ആ ആശ്രമത്തിൽ കൊണ്ടുപോയി വിട്ടത്. എനിക്ക് വളരെ അടുപ്പമുള്ള പരിചയമുള്ള ഒരു ഫ്രണ്ട് നടത്തുന്ന ആശ്രമം ആയിരുന്നു അത്. അദ്ദേഹത്തിന് പക്ഷെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടും ചിത്രയോട് അത്രത്തോളം സ്നേഹം ഉണ്ടായിരുന്നത് കൊണ്ടും ചിത്ര മരിച്ച് കറക്ട് 30 ദിവസം ആയപ്പോൾ തന്നെ അദ്ദേഹവും മരണപ്പെട്ടു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

8 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

25 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

38 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

44 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago