ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ് കുടുംബത്തിന് കൈമാറിയത്. റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും കൈമാറി.
കുവൈത്ത് തീപിടിത്തത്തിൽ ഗൊരാഖ്പൂർ സ്വദേശിയായ അംഗദ് ഗുപ്ത, കാംപിയർഗഞ്ച് സ്വദേശിയായ ജയറാം ഗുപ്ത എന്നിവരാണ് മരിച്ചത്. റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗൊരാഖ്പൂരിലെ രാജേഷ്, ഭൈരോപൂർ സ്വദേശികളായ ഗായത്രി, സോണി എന്നിവർക്കാണ് ധനസഹായം നൽകിയത്. പരിക്കേറ്റവർക്ക് ഇവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും ചികിത്സയുടെ കാര്യത്തിൽ ഒരു കുറവും വരുത്തരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കുവൈത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യ മന്ത്രാലയവുമായും കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…