trending

ഇന്ത്യൻ വ്യോമസേനാ വിമാനം 45 മൃതദേഹവുമായി കുവൈറ്റിൽ നിന്ന് പുറപ്പെട്ടു, കേന്ദ്ര മന്ത്രി കീർത്തി വർധനും ഫ്ലൈറ്റിൽ‌

കേരളത്തേയും പ്രവാസ ലോകത്തേയും കണ്ണീരിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 11 മണിയോടെ കൊച്ചിയിൽ എത്തും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ത്യയിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ പല ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഇന്ത്യക്കും വ്യോമസേനക്കും എതിരേ വർഗീയ പരാമർശങ്ങൾ ഉയർന്നിരുന്നു. മോദിയുടെ അപ്പനാണോ വിമാനവുമായി പോകുന്നത് എന്ന് പോലും പലരും പോസ്ററും കമന്റും ഇട്ടു.

ഇന്ത്യൻ വിമാനത്തിൽ അല്ല മരിച്ചവരെ കുവൈറ്റിന്റെ വിമാനത്തിൽ എത്തിക്കും എന്ന് വീരവാദം മുഴക്കി. ഇന്ത്യൻ വ്യോമസേനയുടെ വിമാനം കുവൈറ്റിലേക്ക് പോകുന്നതിനെ പൊലും വെറുപോടെ പ്രചാരണം നടത്തുകയായിരുന്നു. മൃതദേഹങ്ങൾ ഇന്ത്യൻ വിമാനത്തിൽ അല്ല കൊണ്ടുവരുന്നത് എന്നും കുവൈറ്റ് വിമാനത്തിൽ എന്നും പറഞ്ഞ് വലിയ പ്രചാരണം ചില തീവ്ര വിഭാഗക്കാർ നടത്തുകയും ഉണ്ടായി

രാജ്യത്തേ സേനക്കെതിരെയും അവരുടെ രക്ഷാ ദുത്യത്തേയും അവമതിപ്പോടെ കാണുകയായിരുന്നു. ഇപ്പോൾ ഇതാ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ മൃതദേഹങ്ങൾ കയറ്റി കൊച്ചിയിലേക്ക് പുറപ്പെട്ടു. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടു. രാവിലെ 11 മണിയോടെ വിമാനം കേരളത്തിലെ കൊച്ചിയിൽ ഇറക്കിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെടും.

എടുത്ത് പറയേണ്ടത് ഇന്ത്യൻ വിദേശ്യകാര്യ സഹമന്ത്രി മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ഇതേ വിമാനത്തിൽ വരുന്നുണ്ട്. മന്ത്രി മന്ത്രിയായി ചുമതലയേറ്റ ഉടൻ കുവൈത്തിലേക്ക് കുതിക്കേണ്ടിവന്ന ഗോണ്ട എംപി കീർത്തി വർധൻ സിംഗാണ്‌ മൃതദേഹങ്ങൾ കയറ്റിയ അതേ വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നത്. പ്രത്യേക വിമാനമോ യാത്രാ വിമാനമോ വേണ്ടാ എന്നും ഇതേ വിമാനത്തിൽ യാത്ര ചെയ്യുകയാണ്‌ എന്നും മന്ത്രി തീരുമാനിക്കുകയായിരുന്നു. കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രത്യേക ഐഎഎഫ് വിമാനമാണിപ്പോൾ കൊച്ചിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

കൊച്ചിയിൽ വിമാനം ഇറക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മന്ത്രിയും ആയി ഇതേ വിമാനം ബാക്കിയുള്ള മൃതദേഹങ്ങളുമായി ദില്ലിക്ക് മടങ്ങും.കുവൈറ്റ് അധികൃതരുമായി സഹകരിച്ച് വേഗത്തിലുള്ള സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കുകയായിരുന്നു.വിമാനം ഇറങ്ങുന്ന കൊച്ചിൻ വിമാനത്താവളത്തിൽ ആംബുലൻസുകൾ സജ്ജമാണെന്ന് ഓൺലൈനിൽ ദൃശ്യങ്ങൾ കാണിച്ചു.

ബുധനാഴ്ച മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിൽ വൻ തീപിടിത്തത്തിൽ 48 പേർ മരിച്ചു. പാർപ്പിട സൗകര്യത്തിലുള്ള 176 ഇന്ത്യൻ തൊഴിലാളികളിൽ 45 പേർ മരിക്കുകയും 33 പേർ ആശുപത്രിയിലാണെന്ന് എംബസി അറിയിച്ചു. ബാക്കിയുള്ളവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ നിന്ന് 23, തമിഴ്‌നാട്ടിൽ നിന്ന് ഏഴ്, ഉത്തർപ്രദേശിൽ നിന്ന് മൂന്ന്, ഒഡീഷയിൽ നിന്ന് രണ്ട്, ബിഹാർ, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.വ്യാഴാഴ്ച കുവൈറ്റിലെത്തിയ സിംഗ് പരിക്കേറ്റ ഇന്ത്യൻ തൊഴിലാളികൾ ചികിത്സയിലുള്ള അഞ്ച് ആശുപത്രികൾ സന്ദർശിച്ചു. ആരോഗ്യനില കണക്കിലെടുത്ത് അവരെ ക്രമേണ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എംബസി അറിയിച്ചു.

സന്ദർശന വേളയിൽ, മന്ത്രി ഫസ്റ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി, മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിന് പൂർണ പിന്തുണയും സഹായവും ഉറപ്പ് നൽകി.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഇരകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു, അതിൽ 45 പേർ ഇന്ത്യക്കാരും മൂന്ന് പേർ ഫിലിപ്പിനോ പൗരന്മാരുമാണ്, അൽ-സബയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago