കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കൊല്ലം സ്വദേശി ലൂക്കോസിന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലാണ് വീട്ടുകാരും നാട്ടുകാരും. ലൂക്കോസ് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധു. നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് മരണമെന്നും ബന്ധു പറഞ്ഞു.
വെളിച്ചിക്കാല സ്വദേശി സാബു എന്ന ലൂക്കോസ് 18 വര്‍ഷമായി കുവൈറ്റിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. ‘എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ്ടു പാസായ മൂത്ത മകള്‍ ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു ലൂക്കോസ്. സുഹൃത്തുക്കള്‍ പറഞ്ഞാണ് മരണം വിവരം അറിഞ്ഞത്. കുവൈത്തിലെ പ്രാദേശിക സമയം നാല് മണിക്കാണ് തീപിടിത്തമുണ്ടായത്.
ആദ്യം കുവൈത്തിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ലൂക്കോസ് അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഉച്ച കഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. ആ സമയത്തും മരണം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീടാണ് മരണവിവരം അറിഞ്ഞത്.’-ബന്ധു പറഞ്ഞു.
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…