അമൃത്സർ : പഞ്ചാബ് പോലീസ് തിരയുന്ന കൊടുംഭീകരൻ അമൃത്പാൽ സിംഗിന് താമസ സൗകര്യമൊരുക്കി സഹായിച്ച യുവതി പിടിയിൽ. ഹരിയാന സ്വദേശിനിയായ ബൽജിത് കൗറിനെയാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലായിരുന്നു അമൃത്പാലും സഹായിയും യുവതിയുടെ സഹായത്തോടെ ഒളിച്ചിരുന്നത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം അമൃത്പാലിനും സഹായി പൽപ്രീത് സിംഗിനും സ്വന്തം വീട്ടിൽ ഒളിച്ചുതാമസിക്കാൻ യുവതി സൗകര്യം നൽകുകയായിരുന്നു.
കഴിഞ്ഞ ആറ് ദിവസമായി പഞ്ചാബ് പോലീസ് അമൃത്പാലിനായി തിരച്ചിൽ തുടരുകയാണ്. അനുയായികളും സഹായികളുമടക്കം നൂറിലധികം പേരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ തലവനെ പിടികൂടാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിനോടകം അയാൾ പഞ്ചാബിന്റെ അതിർത്തി കടന്ന് ഇതര സംസ്ഥാനങ്ങളിൽ എത്തിപ്പെട്ടുകാണുമെന്നാണ് അറസ്റ്റിലായ കൗറിന്റെ മൊഴി.
ഇതിനിടെ നിരവധി സ്ത്രീകളുമായി അമൃത്പാലിനുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന ചാറ്റുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. സ്തീകളുടെ അശ്ലീല ദൃശ്യം പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങൾ അമൃത്പാലിന്റെ സ്വകാര്യ ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
അധികം നീളാത്ത വിവാഹബന്ധങ്ങൾ, വീഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങിയവയുടെ തെളിവാണ് പുറത്തുവന്നത്. അമൃത്പാൽ ശബ്ദ സന്ദേശങ്ങളിൽ ഒന്നിൽ താൻ ആഗ്രഹിക്കുന്ന സ്ത്രീകളുമായി ഗൗരവകരമല്ലാത്ത ബന്ധമാണെന്ന് പറയുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് തന്നോടുള്ളത് ഗൗരവകരമായ ബന്ധമാണെന്നാണ് മറ്റൊരു സന്ദേശത്തിൽ ഇയാൾ പറയുന്നുമുണ്ട്.
തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ…
ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…
നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…
ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…
തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…