topnews

യുവതിക്ക് നേരെ വീട്ടിൽഎം കയറി അതിക്രമം, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പരാതി

കോഴിക്കോട് : പാർട്ടിയിലെ അണികളുടെ ഭാര്യമാർക്ക് നേരെ നേതാക്കൾ അതിക്രമങ്ങൾ നടത്തുന്നത് സിപിഎമ്മിൽ പതിവ് വാർത്തയാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തു. വളയം ലോക്കൽ കമ്മിറ്റി അംഗമായ ജിനീഷിനെതിരെ പാർട്ടിയിലെ തന്നെ മറ്റൊരംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.

വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ആരോപണം ഉയർന്നപ്പോൾ തന്നെ ജിനീഷിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തുവെന്നാണ് പാർട്ടി വിശദീകരണം. പ്രതിക്കെതിരെ ഐപിസി 345, 354എ, 354ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം ആദ്യമാണ് മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ് ചുമത്തിയത്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് വേലായുധൻ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. കേസ് ഉടൻ തന്നെ നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ സംഭവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു.

karma News Network

Recent Posts

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

15 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

16 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

41 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

1 hour ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

2 hours ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago