കൊച്ചി : ടൂറിസ്റ്റ് ഹോമിൽ യുവതിക്ക് ക്രൂരമർദനം. സംഭവത്തിൽ ഹോട്ടലുടമ ബെൻ ജോയ് (38), സുഹൃത്ത് ഷൈജു(44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഹോട്ടലുടമ ബെൻ ജോയിയും തമ്മിലുള്ള വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
എളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് ആക്രമണത്തിന് ഇരയായത്.
ഹോട്ടലുടമ യുവതിയുടെ കവിളിൽ മൂന്ന് തവണ മർദ്ദിച്ചതായാണ് ആരോപണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയും സുഹൃത്തുമടക്കം എട്ട് പേരുണ്ടായിരുന്നു. ഇവർ രണ്ട് റൂമുകളാണ് എടുത്തിരുന്നത്. രാത്രിയിൽ ഇവർ മുറിക്കുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.
ഇതോടെ റൂം ഒഴിഞ്ഞ് പോകണമെന്നും ഹോട്ടലുടമ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പണം തിരികെ നൽകണമെന്ന് യുവതി പറഞ്ഞു. തർക്കം രൂക്ഷമായതോടെ യുവതിയെ ഹോട്ടലുടമ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതോടെ യുവതി പൊലീസിന് പരാതി നൽകി. തുടർന്ന് പോലീസ് എത്തി ഹോട്ടലുടമയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…