സൂറത്ത്: ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുജറാത്തിലെ സൂറത്ത് കത്തര്‍ഗാം നിവാസിയായ കിഷോര്‍ പട്ടേല്‍(33) ആണ് ഭാര്യ കാജലി(30)നെ കൊലപ്പെടുത്തിയത്.പ്രതി അറസ്റ്റിലായിട്ടുണ്ട്. പ്രതി തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ചത്.
40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരേ കൊലക്കുറ്റംകൂടി ചുമത്തി. കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് യുവതി നല്കിയ മരണമൊഴി.
ഞായറാഴ്ച രാത്രി കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. തിങ്കളാഴ്ച രാവിലെയും ഇതേച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നു. പിന്നാലെ പ്രതി ഭാര്യയെ തീകൊളുത്തുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഗുജറാത്തിലെ പത്താന് സ്വദേശിയായ കിഷോറും മുംബൈ സ്വദേശിയായ കാജലും വിവാഹിതരായത്.
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…