topnews

ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറി, രാജകുടുംബാംഗമായ വനിത അറസ്റ്റിൽ

പന്ന : ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം. എല്ലാ വർഷവും ആചാരപ്രകാരം അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്.

എന്നാൽ ഇതിനിടെ ജിതേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരതി ഉഴിയുന്നതിനായി കയറിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഇവർ ശ്രീകോവിൽനിന്ന് തെന്നിവീഴുകയും ചെയ്തു. പൊലീസ് എത്തി ഇവരോട് ക്ഷേത്രപരിസരത്ത് നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ അതിന് തയ്യാറായില്ല. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ ഇവർ മദ്യപിച്ചിരുന്നതായും ചിലർ ആരോപിച്ചു.

ജന്മാഷ്ടമി ദിവസം ക്ഷേത്രത്തിലെ ആചാരപ്രകാരം രാജകുടുംബത്തിലെ പുരുഷന്മാർ ‘‘ചാൻവാർ’’ എന്ന ചടങ്ങ് ചെയ്യേണ്ടിയിരുന്നതായി പന്ന സൂപ്രണ്ട് ഓഫ് പൊലീസ് സായി കൃഷ്ണ എസ് തോട്ട വിശദീകരിച്ചു. ഇതിനായി ഇവരുടെ മകന് എത്തിച്ചേരാൻ കഴിയാത്തതിനാലാണ്, സ്വയം ആചാരം ചെയ്യുന്നതിനായി ശ്രീകോവിലിലേക്ക് ഇവർ കയറിയത്. സംഭവത്തിൽ ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

22 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

27 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

53 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago