kerala

അടിമാലിയിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ, സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു

അടിമാലി: അടിമാലിയിൽ യുവതിയെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.  അടിമാലി പൊളിഞ്ഞ പാലം പ്രിയദർശിനി കോളനിയിൽ വാടകക്ക് താമസിച്ചിരുന്ന മച്ചിപ്ലാവ് കഴുവേലിപാഠത്തിൽ ശ്രീദേവി (27)ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയോടൊപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, ആറുമാസമായി പ്രിയദർശിനി കോളനിയിൽ സുഹൃത്തിനോപ്പം വാടകക്ക് താമസിക്കുകയായിരുന്നു ശ്രീദേവി. ഞായറാഴ്ച, ഒപ്പം താമസിച്ചയാൾ ശ്രീദേവിയുമായി വഴക്കുണ്ടാക്കിയിരുന്നു.

ഇതോടെ യുവാവ് പുറത്തേയ്ക്ക് പോയി. വൈകീട്ട് അഞ്ചോടെ തിരികെ വന്നപ്പോൾ ശ്രീദേവിയെ ബാത്ത് റൂമിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പോലീസ് എത്തിയപ്പോൾ യുവതി മരിച്ചിരുന്നു. പോലീസ് മൃതദേഹം അടിമാലി ആശുപത്രിയിൽ എത്തിച്ചു.

യുവാവിനെ ചോദ്യംചെയ്തപ്പോൾ കാര്യങ്ങൾ മാറ്റിയും തിരിച്ചതും പറയുമാകയായിരുന്നു. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.

karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

17 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

43 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago