എറണാകുളം : സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി റംസിയയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും ലഭിച്ച തിരച്ചറിയൽ രേഖയിൽ റംസിയ എന്ന പേരാണുള്ളതെന്ന് പോലീസ് പ്രതികരിച്ചു.
ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന വീടിന്റെ കുളിമുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബിനാനിപുരത്തിനടുത്തുള്ള കരോത്തു കുന്നിലാണ് സംഭവം. സുഹൃത്തും പരവൂർ സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി താമസിച്ചു വന്നിരുന്നത്.
എന്നാൽ യുവാവ് വീട്ടിൽ കുറച്ചു ദിവസങ്ങളായി ഇല്ലായിരുന്നു എന്നാണ് അറിയാനാകുന്നത്. ഇതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് യുവാവിന്റെ മൊഴി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പേലീസ് വ്യക്തമാക്കി.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…