തൃശൂർ: യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വർഷം മുമ്പാണ് റാഷിദ് എന്ന മുസ്ലീം യുവാവിനെ ഗ്രീഷ്മ വിവാഹം കഴിച്ചത്. ഹിന്ദുവായ പെൺകുട്ടി പിന്നീട് മതംമാറി റിൻഷയായി. വീട്ടുകാരെ എതിർത്തായിരുന്നു റാഷിദുമായുള്ള വിവാഹം.
ഭർത്താവ് റാഷിദ് മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. ചിറമനേങ്ങാട് കുറഞ്ചിയിൽ ഞാലിൽ ചന്ദ്രന്റെ മകളാണ് ഗ്രീഷ്മ. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഗ്രീഷ്മയുടെ വീട്ടുകാർ പറയുന്നത്. റാഷിദ് ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും ആരോപണമുണ്ട്. കോഴിക്കടയിലെ ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ് റാഷിദ്.
താൻ വീട്ടിലെത്തിയപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് റാഷിദ് പറയുന്നു. ചിറമനേങ്ങാട് സ്വദേശിയാണ് ഇയാൾ.നിലവിൽ ഗ്രീഷ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…