world

വിമാന യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി; ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി

ഇക്വഡോർ: യുവതി വിമാന യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. എന്നാൽ താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല എന്നായിരുന്നു യുവതിയുടെ വാദം. ഇതുകേട്ട യാത്രക്കാരും ജീവനക്കാരും ഞെട്ടി. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറിൽ നിന്ന് സ്‌പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റർഡാമിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായി. വിമാനത്തിലെ വാഷ്‌റൂമിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്.

യുവതിക്ക് വലിയ രീതിയിലുള്ള വയറുവേദനു അനുഭവപ്പെട്ടതോടെ വാഷ് റൂമിൽ പോകുകയായിരുന്നു. താൻ ഗർഭിണിയാണെന്ന് ടമാരക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നുമാണ് അധികൃതർ പ്രതികരിച്ചത്. ഓസ്ട്രിയയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും ഒരു നഴ്സും വിമാനത്തിലുണ്ടായിരുന്നു. ഇവരാണ് യുവതിക്ക് ആവശ്യമായ പരിചരണം നൽകിയത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെഎൽഎം എയർലൈൻ അറിയിച്ചു. ഷിഫോളിൽ എത്തിയപ്പോൾ അമ്മയെയും നവജാത ശിശുവിനെയും ആംബുലൻസിൽ സ്പാർനെ ഗാസ്തൂയിസിലേക്ക് മാറ്റി. വിമാനത്തിൽ ടമാരയെ സഹായിച്ച യാത്രക്കാരിൽ ഒരാളായ മാക്‌സിമിലിയാനോ എന്നയാളുടെ പേരുതന്നെയാണ് കുഞ്ഞിനും നൽകിയിരിക്കുന്നത്.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

14 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

23 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

42 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

44 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago