topnews

ആശ്രിത ജോലി നിഷേധിച്ചു, കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ മതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ മതിലിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. ബാങ്ക് വാച്ചറായി ജോലി ചെയ്യവെ മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലി തനിക്ക് നൽകാത്തതിനെ തുടർന്ന് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്നാണ് യുവതിയുടെ ഭീഷണി. പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനിയെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴേക്ക് ഇറക്കി.

കഴിഞ്ഞ ദിവം വൈകിട്ട് 5.30-ഓടെ മാസ്‌കറ്റ് ഹോട്ടലിന് സമീപമുള്ള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം ഉണ്ടായത്. മൂന്ന് വർഷം മുൻപാണ് യുവതിയുടെ ഭർത്താവ് മരണപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായി പ്രകാശ് സേവനമനുഷ്ടിച്ചിരുന്നു. ഈ ജോലി തനിക്ക് നൽകണമെന്ന ആവശ്യവുമായി ശ്രീരഞ്ജിനി ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും മൂന്ന് വർഷമായി കയറിയിറങ്ങി.

ഇതേ കാര്യത്തിനായാണ് ബാങ്ക് ആസ്ഥാനത്തേയ്‌ക്ക് ശ്രീരഞ്ജിനി ഇന്നലെ വീണ്ടു ചെന്നത്. സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. രണ്ട് മക്കളെ വളർത്തണമെന്നും ജീവിക്കാൻ മറ്റ് നിവർത്തികളില്ലെന്നും പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു. ആരും അവരുടെ വാക്കുകൾ കേട്ടില്ല. ബാങ്കിന് മുന്നിൽ കാത്ത് നിന്ന യുവതി ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മതിലിൽ കയ ജീവനൊടുക്കുമെന്ന് പറയുകയായിരുന്നു.

അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഒടുവിൽ മ്യൂസിയം പോലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി സംസാരിച്ച് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ജീവിക്കാൻ ഒരു നിവൃത്തിയുമില്ലെന്നും രണ്ട് മക്കളും അഗതി മന്ദിരങ്ങളിലാണെന്നും ശ്രീരഞ്ജിനി പറഞ്ഞു.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

10 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

29 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

54 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago