topnews

ശിക്ഷാ വിധി സ്റ്റേ ചെയ്തില്ല, ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിനെ വീണ്ടും അയോഗ്യനാക്കി

ഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരളാ ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സഭാംഗത്വം റദ്ദാക്കിയത്. ഹെെക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫെെസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്

2009ലെ വധശ്രമ കേസിൽ കുറ്റക്കാരനാണെന്ന് കവരത്തി കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവ് സസ്‌പെൻഡ് ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളി. ഇതോടെയാണ് എംപി വീണ്ടും അയോഗ്യനാക്കപ്പെട്ടത. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പിന്നാലെയാണ് മുഹമ്മദ് ഫെെസലിനെ ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് മുഹമ്മദ് ഫെെസൽ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയിരുന്നു. ഇതിന് ശേഷമാണ് എം പി സ്ഥാനം പുനഃസ്ഥാപിച്ചത്. കേസ് പിന്നീട് ഹെെക്കോടതിയുടെ പരിഗണനയിൽ വന്നു എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹെെക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

karma News Network

Recent Posts

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

5 mins ago

മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്…

13 mins ago

കൂറ്റൻ പരസ്യബോര്‍ഡ് വീണ് അപകടം, 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…

33 mins ago

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…

42 mins ago

കല്‍പ്പാത്തി ക്ഷേത്രത്തിൽ അര്‍ദ്ധരാത്രി കയറണമെന്ന് വാശിപിടിച്ച് വിനായകൻ, അസഭ്യ വർഷവും

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…

43 mins ago

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

1 hour ago