മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. അവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ടെന്നും തനിക്ക് അതിന് ഉത്തരം ഇല്ലെന്നും പറയുകയാണ് ലക്ഷ്മി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാല സ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്.
വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരാളെ കണ്ടെത്തിയാല്‍ നടക്കും. നമുക്ക് നോക്കാം.’
മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് നടി പറയുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന്. പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു. സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം. ബിഗ് ബഡ്ജറ്റ് സിനിമയാണ്. ഏറെ പ്രതീക്ഷയുണ്ട്.- ലക്ഷ്മി പറഞ്ഞു.
മലയാളമാണ് തനിക്ക് കൂടുതല്‍ സ്നേഹം തന്നത്. മലയാളികള്‍ ദത്തെടുത്ത ഒരു പെണ്‍കുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ട്. അത്രയ്ക്ക് വലുതാണ് നിങ്ങള്‍ തരുന്ന സ്നേഹം. മലയാളികള്‍ കലാപ്രേമികളും കലാകാരന്മാരെ ബഹുമാനിക്കുന്നവരുമാണ്. സിനിമയോടെന്ന പോലെ ക്ളാസിക്കല്‍ നൃത്തത്തോടും വലിയ സ്നേഹമാണവര്ക്കെന്നും ലക്ഷ്മി വ്യക്തമാക്കി.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…