മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. അടുത്തിടെ താരം തിരിച്ചെത്തിയിരുന്നു.
വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഞാൻ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് എല്ലാവരും ചോദിയ്ക്കുന്ന ചോദ്യമാണ്. എന്താണ് ലക്ഷ്മി കല്യാണം കഴിക്കാത്തത്, ജീവിതത്തിൽ എന്തെങ്കിലും ട്രോമ സംഭവിച്ചോ, അതുകൊണ്ടാണോ ദാമ്പത്യമേ വേണ്ട എന്ന രീതിയിൽ മുന്നോട്ട് പോകുന്നത് എന്നൊക്കെയാണ് ചോദിയ്ക്കുന്നത്. വിവാഹം വേണ്ട എന്ന് വയ്ക്കാൻ മാത്രം പാകത്തിന് എന്റെ ജീവിതത്തിൽ ഒരു ട്രോമയും സംഭവിച്ചിട്ടില്ല
കല്യാണത്തെ കുറിച്ച് ചോദിയ്ക്കുമ്പോൾ സത്യത്തിൽ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാൽ, ആയില്ല. ആ സ്റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല.
പക്ഷെ ഒരുകാര്യത്തിൽ ഞാൻ ഭയങ്കര ഭാഗ്യവതിയാണ്. എന്റെ ബന്ധുക്കൾ ആയാലും സുഹൃത്തുക്കൾ ആയാലും അച്ഛനും അമ്മയും ആയാലും ആരും എന്നെ വിവാഹം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സമർദ്ദത്തിൽ ആക്കിയിട്ടില്ല. തീർച്ചയായും പാരന്റ്സ് എന്ന നിലയിൽ അച്ഛനും അമ്മയ്ക്കും സമർദ്ദമുണ്ട്. അവർക്ക് എന്റെ കാര്യത്തിൽ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവർ വളരെ സൂപ്പർ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാൻ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ്-
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…