entertainment

മരിക്കുന്നത് വരെ എന്നോടൊപ്പം ഉണ്ടാകും എന്നുറപ്പുള്ളത് ഒന്നുമാത്രം,വിവാഹം കഴിക്കാത്തതും അതുകൊണ്ട് : ലക്ഷ്മി ഗോപാല സ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ലോഹിതദാസിന്റെ സംവിധാനത്തിൽ 2000ൽ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

ഇപ്പോൾ നൃത്തത്തിന് തന്റെ ജീവിതത്തിലുള്ള പങ്കിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി . നൃത്തം ഉള്ളിൽ തന്നെ ഉള്ളതാണ്. അത് എങ്ങും പോവില്ല. ഇടയ്ക്ക് ചില ഗ്യാപ്പൊക്കെ വന്നിരുന്നുവെങ്കിലും ഡാൻസില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ പോലുമാവില്ലെന്ന് ലക്ഷ്മി പറയുന്നു.ഒരുപാട് ഗുരുക്കൻമാരുടെ കീഴിൽ നൃത്തപഠനം നടത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ കാര്യങ്ങളും ശൈലിയുമാണ് ഓരോരുത്തരും പഠിപ്പിച്ചത്. എന്റെ കണ്ണുകൾ അഡീഷണൽ അഡ്വാന്റേജായി തോന്നിയിട്ടുണ്ട്. അത് ദൈവത്തിന്റെ സമ്മാനമാണ്. ഞാൻ എന്ത് ആലോചിച്ചാലും അത് എന്റെ കണ്ണുകളിൽ വരും. ചെറിയ എക്‌സ്പ്രഷൻസിലൂടെ നമുക്ക് ഈസിയായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും. വലിയ കണ്ണുകളായത് കൊണ്ട് ഞാൻ കുറച്ച് കാണിച്ചാലും സ്‌ക്രീനിൽ അത് വലുതായി വരും. എക്‌സ്പ്രഷൻ ഉള്ളിൽ നിന്ന് വരണം, അതാണ് കണ്ണുകളിൽ പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

റിയലായി ചെയ്യുമ്പോൾ അത് നമുക്ക് ഫീലാവും. ഡാൻസും അഭിനയവും പരസ്പരപൂരകങ്ങളാണ്. കുറേ വ്യത്യാസങ്ങളുമുണ്ട്. രണ്ടിലേക്കും ട്വിസ്റ്റ് ചെയ്യാൻ പറ്റണം. ഡാൻസ് ചെയ്യുമ്പോൾ ഓഡിയൻസിനെക്കുറിച്ചും പുറത്തേക്കുള്ള വഴികളും അവിടെയുള്ള ലൈറ്റ്, മ്യൂസിക്ക് സിസ്റ്റവുമെല്ലാം നമുക്ക് അറിയാൻ പറ്റും. അഭിനയമാവുമ്പോൾ കണ്ടിന്യൂറ്റി നിലനിർത്താൻ പറ്റണം.ഡാൻസിൽ എനിക്കൊരു ഡിസിപ്ലിനുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ അതെനിക്ക് ഗുണകരമായിരുന്നു. കൃത്യസമയം പാലിക്കാനും, വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താനുമെല്ലാം എനിക്ക് കഴിഞ്ഞു..സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം മുന്നോട്ട് പോവുന്നത്.

വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും മുൻപൊരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു. ഈ പ്രായത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു പങ്കാളി വരികയാണെങ്കിൽ വിവാഹിതയാവുന്നതിൽ തെറ്റില്ല. എന്നാൽ അതിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് എന്റേതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്റെ ഇഷ്ടമാണ് പേരൻസിന്റെയും ഇഷ്ടം. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ എനിക്കുണ്ട്.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

24 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

43 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago