entertainment

നന്നായി വെള്ളം കുടിക്കും, ഉറങ്ങും, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം.

ഇപ്പോഴും ലക്ഷ്മിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും വരുന്നില്ലെന്ന് പറയുന്ന ആരാധകരോട് രഹസ്യവും നടി വെളിപ്പെടുത്തുകയാണ്. നന്നായി വെള്ളം കുടിക്കും, ഉറങ്ങും, വെജിറ്റേറിയൻ ആണെന്നതൊക്കെയാവാം. സൗന്ദര്യത്തെ കുറിച്ചും ചർമ്മത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണമാണ്. അയ്യോ എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്ന് ആലോചിച്ചുള്ള ടെൻഷൻ വിട്ടാൽ തന്നെ മനസ് ചെറുപ്പമാകും. അല്ലാതെ വേറെ ടിപ്‌സ് ഒന്നുമില്ല. പിന്നെ വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാൽ സ്‌കിൻ ടൈറ്റായിരിക്കും. ചുളിവുകൾ കാണില്ല. അതേയുള്ളു സീക്രട്ട്

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാവുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുൽഖർ സൽമാനോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവെച്ചിരുന്നു. വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുൽഖറെന്നും സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയങ്ങൾ മനോഹരമായിരുന്നുവെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

Karma News Network

Recent Posts

അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി, സിക്കിമിൽ എസ്കെഎം

ചൈന എന്നും കണ്ണും നട്ടിരിക്കുന്ന അരുണാചൽ സംസ്ഥാനം ജനം ബിജെപിയെ ഏല്പ്പിക്കുന്നു എന്ന സൂചനകൾ. അരുണാചൽ തിരഞ്ഞെടുപ്പിൽ നിയമസഭാ വോട്ടെണ്ണൽ…

20 mins ago

മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല, എസ്ഐ ജോലി രാജി വച്ച് ഹവിൽദാറായി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന സമ്മർദ്ദവും സേനയിലെ ആത്മഹത്യയും ഒക്കെ മിക്കപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ…

24 mins ago

പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം, വിമർശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ…

31 mins ago

ഹെല്‍മറ്റില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, യുവാവിന് കടിയേറ്റു

ഇരിട്ടി : ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച…

47 mins ago

യുവതിക്കുനേരേ ലൈംഗികാതിക്രമം, കെ.എസ്.യു. പ്രവർത്തകൻ അറസ്റ്റിൽ

പയ്യോളി : യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ്. ഹരിഹരനെയാണ് (20) പയ്യോളി പോലീസ്…

1 hour ago

ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

ഇടുക്കി : കഴിഞ്ഞ ദിവസം ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻ്റിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരെയും…

2 hours ago