entertainment

ഈ പ്രായത്തില്‍ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല, താന്‍ സന്തോഷവതിയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി

കൊവിഡ് കാലത്ത് തനിക്കൊരു വിവാഹം കഴിക്കാന്‍ തോന്നിയതിനെ പറ്റി നടി ലക്ഷ്മി ഗോപാലസ്വാമി വെളിപ്പെടുത്തിയിരുന്നു. ഇനിയും വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി.  വിവാഹം കഴിച്ച്‌ നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ ലക്ഷ്മി വെളിപ്പെടുത്തി. കൊവിഡ് കാലത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്തത് കൊണ്ട് ഏകാന്തത തോന്നി. പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്. ജീവിതത്തില്‍ അത് മതി. ഇനിയിപ്പോള്‍ നല്ലൊരു പങ്കാളി വരികയാണെങ്കില്‍ അന്നേരം അതിനെ കുറിച്ച്‌ ആലോചിക്കാമെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകന്‍ ലക്ഷ്മിയോട് ചോദിച്ചത്. ‘ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയും സമാധാനം ഉള്ളവളുമാണ്. വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തില്‍. പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ. അതിന് വേണ്ടി ടെന്‍ഷനടിച്ച്‌ നടക്കുകയല്ല ഞാന്‍. നിങ്ങള്‍ ജീവിതം നന്നായി കൊണ്ട് പോവുക. അതിലൊരു പങ്കാളിയെ കിട്ടിയാല്‍ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോള്‍ ആ സ്‌റ്റേജിലാണെന്ന്’ ലക്ഷ്മി വ്യക്തമാക്കുന്നു.

കൊവിഡ് കാലത്ത് താന്‍ കുറേ കാര്യങ്ങള്‍ ആസ്വദിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഔട്ട് സൈഡ് ക്ലീന്‍, മൈന്‍ഡ് ക്ലീനിങ്. ഹാര്‍ട്ട് ക്ലീനിങ്, തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി. സിനിമയുടെ ഷൂട്ടിങ്ങ്, അതിന് ശേഷം അതിഥിയായി പോവുന്നു, തുടങ്ങി ഒരുപാട് പ്രഷറുകള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് അതൊന്നുമില്ല. ഡാന്‍സ് പ്രോഗ്രാമുകള്‍ പോലും ഇല്ലായിരുന്നു. എനിക്ക് എപ്പോഴും എന്റെ അഭിനയത്തെ കുറിച്ച്‌ സംശയം ഉണ്ടാവും. സംവിധായകന്‍ ഓക്കെ ആണെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ മിണ്ടില്ല. പക്ഷേ അതില്ലെങ്കില്‍ സാര്‍ ഒരു തവണ കൂടി ചെയ്യാം എന്ന് പറഞ്ഞ് പുറകേ പോവും. ഇത് കാണുമ്ബോഴാണ് ജയറാം എന്നെ ഡൗട്ട് റാണി എന്ന് വിളിക്കുന്നത്. എനിക്ക് സംതൃപ്തി വരാത്തത് കൊണ്ടാണ് താനങ്ങനെ ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.

 

Karma News Network

Recent Posts

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

21 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

54 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

1 hour ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

2 hours ago