entertainment

അമ്മയുടെ മരണത്തിൽ ആശ്വാസമേകിയവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല- ലക്ഷ്മി ഗോപാലസ്വാമി

നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചത് അടുത്തിടെയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണ് ഈ വിവരം അറിയിച്ചത്. ഇപ്പോളിതാ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തെ അതിജീവിച്ച് വരികയാണ് ലക്ഷ്മി ഗോപാലസ്വാമി. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. അമ്മ പോയെന്നും കര്‍മ്മങ്ങള്‍ നടത്തിയെന്നും, എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് ലക്ഷ്മി അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.

നവരാത്രിക്കുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അമ്മ മരിച്ചത്. പ്രിയപ്പെട്ടവരെല്ലാം ലക്ഷ്മിയേയും സഹോദരനേയും ആശ്വസിപ്പിച്ചിരുന്നു. ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്. നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറിവരികയാണ്. ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ് എല്ലാവരും. അമ്മയുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഇനിയും തുടരണം. വിഷമഘട്ടത്തില്‍ കൂടെ നിന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നു. നല്ല വാക്കുകളും പ്രാര്‍ത്തകളുമെല്ലാം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നുമാണ് താരം കുറിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ലോഹിതദാസിന്റെ സംവിധാനത്തിൽ 2000ൽ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

16 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

33 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago