തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ലക്ഷ്മി മേനോന്. തമിഴില്‍ തിളങ്ങുന്ന നടി മലയാളത്തിലും കന്നടയിലും തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. കുംകി, സുന്ദര പാണ്ഡ്യന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മിയെ തേടി ധാരാളം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. 2017ല്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താരം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയതു.
ബ്രേക്കിന് ശേഷം തിരിച്ചുവരവിലും ലക്ഷ്മി കൈയ്യടി നേടി. സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ് നടി. തന്റെ ചിത്രങ്ങളും പുത്തന്‍ വിശേഷങ്ങളും എല്ലാം പങ്കുവെച്ച് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോള്‍ താന്‍ ഒരു പ്രണയത്തിലാണെന്ന് ലക്ഷ്മി തന്നെ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് എത്തുന്നത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി. ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ആരാധകര്‍ പ്രണയത്തെ കുറിച്ച് ചോദിച്ചത്. ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്നൊരാള്‍ ചോദിച്ചു. ഈ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്ഷത്തിലധികമായൊരു പ്രണയ ബന്ധമുണ്ടോ എന്നായിരുന്നു. ഇതിനും ഉണ്ട് എന്നായിരുന്നു ലക്ഷ്മി നല്‍കിയത്.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…