entertainment

ഭർത്താവ് നല്ല സുന്ദരനായിരുന്നു,നന്നായി ഇം​ഗ്ലീഷ് സംസാരിക്കുന്നതുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു- ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. ഇപ്പോളിതാ ലക്ഷ്മിയുടെ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ

ഞാൻ ജനിച്ചപ്പോൾ മുതൽ വീട്ടിലും അച്ഛന്റെ ഓഫീസിലും എല്ലാം വക്കീലന്മാരാണ്. കണ്ട് മടുത്തു. അതുകൊണ്ട് തന്നെ എനിക്ക് വക്കീലിനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്യാണ ആലോചനകൾ വന്നിരുന്നു. എന്റെ സ്വപ്‌നം കേരളം വിട്ട് വിദേശത്തേക്ക് പോവണമെന്നായിരുന്നു. യുഎസിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛന് താൽപര്യമില്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞങ്ങളുടെ കോളജിൽ പഠിച്ചയാളാണ് ഭർത്താവ്. ഞാനും അവിടെ വെച്ച് കണ്ടിട്ടുണ്ട്. കല്യാണം നോക്കിയപ്പോൾ ആളെ കുറിച്ച് വീട്ടിൽ എല്ലാവരും പറഞ്ഞു.’

‘എന്നോട് പറഞ്ഞപ്പോൾ എനിക്കും ഇഷ്ടമായി. കാരണം ആളെ കാണാൻ സുന്ദരനായിരുന്നു. പിന്നെ നന്നായി ഇം​ഗ്ലീഷ് സംസാരിക്കും. ലാ​​​ഗ്വേജ് നന്നായി ഉള്ള ഒരാളെ കല്യാണം കഴിക്കണമെന്നത് സ്വപ്നമായിരുന്നു. ഭം​ഗിയുള്ള ആളായത് കൊണ്ട് പിന്നെ ഞാൻ വക്കീലാണ് എന്ന കാര്യം അധികം മൈൻഡ് ചെയ്തില്ല. അങ്ങനെയാണ് വിവാഹം നടന്നത്. ഇപ്പോൾ മക്കളും കൊച്ചുമക്കളുമെല്ലാമായി സുഖമായി കഴിയുന്നു. ഭർത്താവിനെ കുറിച്ചുള്ള വീഡിയോ ഇട്ടപ്പോൾ നിരവധി പേർ ആശംസകൾ നേർന്നും സന്തോഷം അറിയിച്ചും സ്നേഹം അറിയിച്ചും കമന്റുകൾ ഇട്ടിരുന്നു. അന്നാണ് ഇത്രയേറെ ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ‍ അറിഞ്ഞത്. ഭർത്താവിനെ കുറിച്ചുള്ള വീ‍ഡിയോ ഇട്ടശേഷം വന്ന ഓൺലൈൻ ക്ലിക്ക് ബൈറ്റ് ന്യൂസുകൾ എന്നെ ഒരുപാട് ചിരിപ്പിച്ചു. അതുപോലെ ഒറ്റ പ്രസവത്തിൽ മകൾക്ക് മൂന്ന് കു‍ഞ്ഞുങ്ങളുണ്ടായ വിവരം പങ്കുവെച്ചപ്പോഴും എന്തോ ഞാൻ വീണ്ടും പ്രസവിച്ചുവെന്നപ്പോലെയൊക്കെയാണ് വാർത്തകൾ വന്നത്’ പറയുന്നു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

7 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

7 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

46 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

48 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago