entertainment

ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ പോകാറുള്ളൂ, ശരീര സംരക്ഷണത്തെക്കുറിച്ച് ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിൻ്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ഇപ്പോളിതാ ശരീര സൗന്ദര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഓവർ മെയ്ക്ക് ഒഴിവാക്കുമെന്ന് താരം പറയുന്നു വാക്കുകൾ.

ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

കറ്റാർവാഴ പൾപ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കിൽ റവ ചേർത്തു മുഖത്തു സ്ക്രബ് ചെയ്യും.ശേഷം കറ്റാർ വാഴയും തേനും ചേർന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാൻ അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോൾ മുഖത്തു കുരു വരുന്നവർക്ക് പകരം റോസ് വാട്ടർ ഉപയോഗിക്കാം.

Karma News Network

Recent Posts

എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍, മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ

ബെം​ഗളൂരു: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്രയിൽ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രയിലെ ധർമപുരം തടാകത്തിന്റെ സമീപത്താണ് കൊല്ലപ്പെട്ട…

22 mins ago

മോദി അന്തസ് കെട്ട പ്രസംഗം നടത്തുന്ന ആദ്യ പ്രധാനമന്ത്രി

പൊതുപ്രസംഗത്തിൻ്റെ അന്തസ്സ് താഴ്ത്തിയ ആദ്യ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദി എന്ന് മുൻ പ്രധാമനമന്ത്രി മന്മോഹൻ സിങ്ങ്.പഞ്ചാബിയേയും പഞ്ചാബികളേയും പഞ്ചാബിയേയും…

26 mins ago

കൈക്കൂലിയായി പ്രതിയിൽ നിന്നും 18 ലക്ഷം വാങ്ങി, പോലീസുകാർക്കെതിരെ കേസെടുത്തു

പ്രതിയിൽ നിന്നും 18 ലക്ഷം രൂപ വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് ഡിവൈഎസ്പി. വാളാഞ്ചേരി സി ഐ സുനിൽദാസ്, എസ്…

46 mins ago

വീണ്ടും തോക്ക് ചൂണ്ടി കവർച്ച, സംഭവം കൊച്ചിയിൽ, പ്രതികൾ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു…

1 hour ago

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

2 hours ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

2 hours ago