entertainment

എങ്ങനെ സ്വയം ശ്രുശ്രൂഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ശക്തിയും ചാരുതയുമൊക്കെ നിലനില്‍ക്കുന്നത്, ലക്ഷ്മി നക്ഷത്ര പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രിയ അവതാരകയായി മാറുകയായിരുന്നു നടി. ഇപ്പോള്‍ തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷമാണ് നടി. ലക്ഷ്മിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്റ്റാര്‍ മാജിക് ഫെയിം താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ലക്ഷ്മിക്ക് ആശംസ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി നക്ഷത്ര. പിറന്നാള്‍ ദിനത്തില്‍ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച ഒരു ക്യാപ്ഷനാണ് ശ്രദ്ധേയനാകുന്നത്. പിറന്നാള്‍ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ഒരു ചിത്രമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ശക്തിയും ചാരുതയുമുള്ളതെന്നും അതിനെ ഇല്ലാതാക്കരുതെന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്. റെഡ് എഫ്എമ്മിലെ ആര്‍ജെ കൂടിയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഉണ്ണിക്കൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചാനലിലേക്ക് എത്തിയപ്പോഴാണ് താരം ലക്ഷ്മി നക്ഷത്ര എന്ന പേര് സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായൊരു യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ലക്ഷ്മി സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2007ല്‍ റെഡ് എഫ്എമ്മിലാണ് ലക്ഷ്മി ആദ്യമായി റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചത്.നിരവധി സ്റ്റേജ് ഷോകളുടെ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മിക്ക് 30 ാം പിറന്നാളാണ്.

Karma News Network

Recent Posts

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

4 mins ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

32 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

1 hour ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

2 hours ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago