entertainment

അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം, വിമര്‍ശകന് ചുട്ട മറുപടിയുമായി ലക്ഷ്മിപ്രിയ

കഴിഞ്ഞ ദിവസം താന്‍ സംഘ പുത്രിയാണെന്നും എത്ര തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റാലും അതിന് മാറ്റമില്ലെന്നും തുറന്ന് പറഞ്ഞ് നടി ലക്ഷ്മിപ്രിയ രംഗത്ത് എത്തിയിരുന്നു. മാത്രമല്ല താന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ എബിവിപിക്കായി മത്സരിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ചിലര്‍ രംഗത്തെത്തി. ഇതില്‍ സജീര്‍ കളത്തിവിള പങ്കുവെച്ച കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്ത് വയസ്സുള്ളപ്പോള്‍ നീ ആരായിരുന്നു എന്ന് എനിക്ക് നന്നായിട്ടറിയാം ഏകദേശം പത്താം ക്ലാസ് വരെ നീ എന്റെ നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. അന്ന് നീ സബീന ലത്തീഫ് ആയിരുന്നു (പിന്നീട് മതം മാറി ലക്ഷ്മി പ്രിയ ആയത് എന്നാണെന്ന് എനിക്കറിയില്ല) അപ്പോള്‍ പിന്നെ ഏത് ABVPയ്ക്ക് വേണ്ടിയായിരുന്നു അന്ന് നീ മത്സരിച്ചത്? നീ അന്ന് പഠിച്ച നൂറനാട് CBMHS സ്‌കൂളില്‍ ABVP എന്ന സാധനവും ഇല്ലായിരുന്നു ഞാനും ആ കാലയളവവില്‍ അതേ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്: തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളണ്ടേ സേച്ചീ… എന്നായിരുന്നു സജീറിന്റെ കമന്റ്. ഇപ്പോള്‍ ഈ കമന്റിന് വ്യക്തമായ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

ലക്ഷ്മിപ്രിയയുടെ കുറിപ്പിങ്ങനെ, കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്‌കൂളില്‍ പഠിച്ചു എന്നും എന്റെ സ്‌കൂളില്‍ ഞാന്‍ പഠിച്ച കാലയളവില്‍ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈല്‍ കിട്ടി. നോക്കൂ ആ പ്രൊഫൈലില്‍ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎഛ്എസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം. 95 ല്‍ ആണ് ഞാന്‍ അഞ്ചില്‍ പഠിയ്ക്കുന്നത്. 96 മുതലോ 97 മുതലോ വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്‌കൂളില്‍ ഇല്ല.

95 ലെ എ ബി വി പി പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് ഇന്ന് ബിജെപി പഞ്ചായത്ത് അംഗം. അല്പ്പം റീച്ച് കിട്ടാന്‍ വേണ്ടി സ്‌കൂള്‍ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാന്‍ തന്നെ ഒരു കമെന്റ് ല്‍ പറയുന്നുണ്ട്, 96 ല്‍ പാസ്സ് ഔട്ട് എന്ന്. ഞാന്‍ 99 ലും. 95 ല്‍ ഞാന്‍ അഞ്ചില്‍ സി ബി എം ല്‍ ചേരുമ്പോള്‍ കുടശ്ശനാട് സ്‌കൂളില്‍ നിന്നും 96 ല്‍ പാസ്സ് ഔട്ട് ആയ മഹാന്‍ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈല്‍ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ.

രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാന്‍ പറയുന്നത് 99 ല്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാന്‍ പറയിട്ടുണ്ടല്ലോ. അതേ മഹാന്‍ വീണ്ടും പറയുന്നു 45 പേര് ചേര്‍ന്നാണ് സ്‌കൂള്‍ ലീഡറെ തെരഞ്ഞെടുത്തത്, ഞാന്‍ അല്ലായിരുന്നു സ്‌കൂള്‍ ലീഡര്‍ എന്ന്. ശരിയാണ് എന്റെ പോസ്റ്റില്‍ എവിടെ എങ്കിലും ഞാന്‍ സ്‌കൂള്‍ ലീഡര്‍ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സില്‍ 5 ലും 10 ലും ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവര്‍ക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു.

Karma News Network

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

27 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

1 hour ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago