Categories: kerala

സിനിമയിലെ സമത്വത്തിന്റെ കാര്യത്തിൽ മലയാളത്തെക്കാൾ മുന്നിൽ തമിഴ്നാട്- ലക്ഷ്മി രാമകൃഷ്ണൻ

ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് ലക്ഷ്മി രാമകൃഷ്ണൻ. പ്രവാസിയായിരുന്ന താരം പിന്നാലെ നാട്ടിലെത്തി കലാജീവിതം ആരംഭിച്ചു. ഈറം, നാടോടികൾ തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ തമിഴക സിനിമാലോകത്ത് ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണൻ, മിഷ്കിന്റെ യുത്തം സെയ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ആ സിനിമയിലെ അന്നപൂർണി എന്നാ കഥാപാത്രം ഒരുപിടി പുരസ്കാരങ്ങളും അവർക്ക് നേടിക്കൊടുത്തു. വയലിൻ, ജൂലൈ 4, പിയാനിസ്റ്റ്‌, ജേക്കബിന്റെ സ്വർ​ഗ്​ഗരാജ്യം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. എണ്ണത്തിൽ കുറവാണെങ്കിലും തെലുഗു സിനിമകളും ലക്ഷ്മിയിലെ അഭിനേത്രിയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

സിനിമാഭിനയം കൂടാതെ തമിഴ് മിനിസ്ക്രീനിൽ സീരിയലിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെ സ്ഥിരസാന്നിദ്ധ്യമാണു ലക്ഷ്മി രാമകൃഷ്ണൻ. ലക്ഷ്മി രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ആദ്യസിനിമ, ആരോഹണം 2012 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങി. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ഷേർളി ജേക്കബ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിന്ന ഒരു കഥാപാത്രം കൂടിയാണ് ലക്ഷ്മിയുടെത്.

ഇപ്പോഴിതാ സിനിമയിലെ സമത്വത്തെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകൾ വൈറലാവുന്നു. സിനിമയിൽ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇൻഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില് പദ്മപ്രിയ, രേവതി, പാർവതി എല്ലാവരും ഇരുന്ന് പറയുന്നത്. മുൻനിര താരങ്ങളായ നായികമാർ വന്ന് പരിചയപ്പെടുത്തുമ്പോൾ അഭിനേത്രികൾ, നടികൾ എന്ന് പറഞ്ഞു. ഞങ്ങൾക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു അവര് പറയേണ്ട ഒരു സ്റ്റേജിലാണ് നമ്മൾ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്റെ കാര്യത്തിൽ തമിഴ്നാട് ആണ് ഇവിടത്തെക്കാൾ നല്ലത്

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

7 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

7 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

46 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

48 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago