entertainment

എല്ലാവരുടെയും മനസ്സിലുള്ള സ്‌നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി, ലക്ഷ്മിപ്രിയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും സജീവമാണ്. തന്റെ പിറന്നാളിനെ കുറിച്ച് ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് നടിയുടെ കുറിപ്പ്. എല്ലാവരുടെയും മനസ്സിലുള്ള സ്‌നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി. എല്ലാ കമെന്റ്‌സും വായിച്ചു. എല്ലാപേര്‍ക്കും മറുപടി എഴുതാനാവുന്നില്ല, എല്ലാ ഫോണ്‍ കോള്‍സും അറ്റന്‍ഡ് ചെയ്യാനായില്ല എന്ന് ലക്ഷ്മിപ്രിയ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ആശംസകള്‍ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങിയ പിറന്നാള്‍ ദിനമൊരുക്കി തന്നതിന് നിങ്ങള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ? എല്ലാവരുടെയും മനസ്സിലുള്ള സ്‌നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി. എല്ലാ കമെന്റ്‌സും വായിച്ചു. എല്ലാപേര്‍ക്കും മറുപടി എഴുതാനാവുന്നില്ല, എല്ലാ ഫോണ്‍ കോള്‍സും അറ്റന്‍ഡ് ചെയ്യാനായില്ല, വാട്‌സപ് മെസേജുകള്‍ക്ക് കൃത്യമായി മറുപടി എഴുതാന്‍ കഴിഞ്ഞില്ല. മനഃപൂര്‍വമല്ല. അത്രമാത്രം കോളുകള്‍ മെസേജുകള്‍ ഒക്കെ ഉണ്ടായിരുന്നു. ഒരു സാധാരണ ദിവസമായി കടന്നുപോകുമായിരുന്ന ദിവസത്തെ എല്ലാവരും ചേര്‍ന്നു അവിസ്മരണീയമാക്കി തന്നു ????. ഹൃദയം നിറഞ്ഞ നന്ദി.

ഇന്നലെ രാവിലെ മാത്രമാണ് തിരുവനന്തപുരത്തു നിന്ന് ഷൂട്ടിങ് കഴിഞ്ഞെത്തിയത്. ഈ ഡ്രസ്സ് എനിക്കും മാതുവിനും ഒരുക്കിത്തന്നത് ബിന്ദു പാര്‍ത്ഥന്‍ റോസ് പെറ്റല്‍സ് ഹരിപ്പാട് ആണ്. സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമൊക്കെ വച്ച് അസ്സല്‍ ഇളനീര്‍ കേക്ക് ചെയ്തത് ആന്‍സി ആണ്. Anns Bakes. ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല ആന്‍സിയുടെ യമ്മി കേക്ക്.

അതുപോലെ തന്നെ ഊര്‍മ്മിള Urmila Unni യും ഉണ്ണിയും M S Sujith Unni യും ഇല്ലാത്ത ഒരാഘോഷവും കടന്ന് പോയിട്ടില്ല ഏഴു കൊല്ലങ്ങള്‍ക്കിടയില്‍. കുറേ ദിവസങ്ങള്‍ വീട്ടമ്മ ഇല്ലാതെ അലങ്കോലപ്പെട്ടു കിടക്കുന്ന വീട് കാണിക്കാതിരിക്കാന്‍ ഞങ്ങള്‍ നേരെ റെസ്റ്റോറന്റ് ല്‍ ആണ് പോയത്.. സമ്മാനം, ഭക്ഷണം, പാട്ട്, ചിരി, പ്രാര്‍ത്ഥന. അതേ പിറന്നാള്‍ മനോഹരമായിരുന്നു.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

28 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

56 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago