entertainment

അഞ്ചാമത്തെ വയസില്‍ ആദ്യമായി അച്ഛനെ കണ്ടു, പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്, അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി, ലക്ഷ്മിപ്രിയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ താരം ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ത്ഥിയാണ്. ജീവിതത്തില്‍ പല ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് ലക്ഷ്മിപ്രിയ ഇന്ന് കാണുന്ന വിധത്തില്‍ എത്തി നില്‍ക്കുന്നത്. ബിഗ് ബോസില്‍ എത്തിയ ശേഷവും താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് നേരത്തെ വനിത ഓണ്‍ലൈന് ലക്ഷ്മിപ്രിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍, ‘എന്റെ അമ്മയും അച്ഛനും വിവാഹബന്ധം വേര്‍പിരിഞ്ഞവരാണ്. ഒരിക്കലും അവരെന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞത് പോലും പതിനാലാമത്തെ വയസിലാണ്. എന്നെ സംബന്ധിച്ച് അത് വലിയ ഷോക്ക് ആയിരുന്നുവെന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. ചെറുപ്പത്തിലെ അമ്മ മരിച്ച് പോയി എന്ന് കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ പതിനാലാമത്തെ വയസില്‍ അമ്മയെ കാണാന്‍ ഒറ്റയ്ക്ക് പോയി. ഇത്രയും കാലത്തെ സ്നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് അങ്ങനെയല്ല. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതമെന്ന് അന്ന് ഞാന്‍ പഠിച്ചു.

തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നും അച്ഛനില്ലായിരുന്നു. അഞ്ചാമത്തെ വയസില്‍ ആദ്യമായി അച്ഛനെ കണ്ടു. പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്. അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി. അമ്മ വേറെ വിവാഹം കഴിച്ചില്ല. താന്‍ വളര്‍ന്നത് ചിറ്റപ്പന്റെയും അപ്പച്ചിയുടെയും കൂടെയാണ്. അവരുടെ കൂടെ വളര്‍ന്നത് കൊണ്ടാണ് താനൊരു കലാകാരി ആയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അച്ഛന്‍, അമ്മ, രണ്ട് ചേച്ചിമാര്‍, അഞ്ച് അമ്മാവന്‍മാര്‍, എന്നിങ്ങനെ ഒത്തിരി ബന്ധുക്കള്‍ ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അനാഥയെ പോലെയാണ് ഞാന്‍ വളര്‍ന്ന് വന്നത്. ഞാനൊരു കലാകാരിയാവണം എന്നതും എന്നെ പഠിപ്പിച്ച് വലുതാക്കിയതുമൊക്കെ ചിറ്റപ്പന്‍ ആയിരുന്നു. തനിക്ക് അച്ഛന്റെ സ്ഥാനത്തുള്ളത് ചിറ്റപ്പനാണ്. അങ്ങനെ ചെറിയ പ്രായം മുതലുള്ള ഓര്‍മ്മകളെല്ലാം ചേര്‍ത്താണ് ലക്ഷ്മിപ്രിയ ഒരു പുസ്തകം എഴുതിയത്. മൂന്ന് വയസ് മുതലുള്ള ഓര്‍മ്മകളൊക്കെ അതിലുണ്ടെന്നാണ് നടി പറയുന്നത്.

പതിനെട്ടാമത്തെ വയസിലാണ് ലക്ഷ്മിപ്രിയ വിവാഹം കഴിക്കുന്നത്. പിന്നീടിങ്ങോട്ട് ഭര്‍ത്താവ് നല്‍കിയ സ്നേഹവും പിന്തുണയുമാണ് തന്റെ ജീവിതം ഇതുവരെ എത്തിച്ചതെന്നും കുടുംബമാണ് തന്റെ ശക്തിയെന്നും ലക്ഷ്മി പറഞ്ഞു. ഭര്‍ത്താവ് ജയേഷുമായി പ്രണയിച്ച് വിവാഹം കഴിച്ചതാണ് ലക്ഷ്മി. ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെയാണ് ഇപ്പോഴുള്ള ലക്ഷ്മിപ്രിയ ഉണ്ടായതെന്നാണ് നടി സൂചിപ്പിച്ചത്. നിലവില്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി തുടരുകയാണ് നടി.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

13 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

28 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago