entertainment

അപ്രതീക്ഷിതമായ ഒരു വാര്‍ത്ത, പ്രാര്‍ത്ഥിക്കാന്‍ ആല്ലാതെ എന്ത് ചെയ്യാന്‍ സാധിക്കും

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴും കലാ കേരളത്തിന് ആ നഷ്ടം വിശ്വസിക്കാനായിട്ടില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. വളരെ അപ്രതീക്ഷിതമായ ഒരു വാര്‍ത്തയാണ് ഇതെന്നും പ്രാര്‍ത്ഥിക്കാന്‍ ആല്ലാതെ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒരു മാധ്യമത്തോട് ലാല്‍ ജോസ് പ്രതികരിച്ചു.

ലാല്‍ ജോസിന്റെ വാക്കുകള്‍ ഇങ്ങനെ, ‘വളരെ അപ്രതീക്ഷിതമായ വാര്‍ത്തയാണ്. സിന്ധുരാജാണ് പനച്ചൂരാനെ ആദ്യമായി പരിചയപ്പെടുത്തിയത്. കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയില്‍ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോള്‍ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എന്റെ അറബിക്കഥയില്‍ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളില്‍ ഒപ്പം വര്‍ക്ക് ചെയ്തു. വെളിപാടിന്റെ പുസ്തകത്തില്‍ എന്റെമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനമെഴുതിയതും അദ്ദേഹമായിരുന്നു. ഒടുവില്‍ തട്ടിന്‍പുറത്ത് അച്യുതനില്‍ പാട്ട് എഴുതി പാടി അഭിനയിച്ചു. ബഹുമാനവും സ്‌നേഹവുമായിരുന്നു എന്നോറ്റ്. ദീര്‍ഘകാലത്തെ സൗഹൃദമുണ്ടായിരുന്നു.’

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് അനില്‍ പനച്ചൂരാന്‍ മരണപ്പെട്ടത്. ഇന്നലെ രാത്രി 8.10 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. അവിടുത്തെ ചികിത്സ ഫലിക്കാതായതോടെ ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതെ വന്നതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കോവിഡ് ശ്വാസകോശത്തെ ബാധിച്ചതാണ് മരണ കാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായി.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

13 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

27 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

48 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago