entertainment

റൊഹ്മാനുമായുള്ള ഡേറ്റിംഗിനിടെ ലളിത് മോദി വിളിച്ചു, സുസ്മിത​-റൊഹ്മാൻ പ്രണയം തകരാനുള്ള കാരണം ലളിത് മോദിയാണോയെന്നാണ് ബി ടൗണിൽ ഉയരുന്ന ചോദ്യം.

റൊഹ്മാനുമായുള്ള ഡേറ്റിംഗിനിടെ ലളിത് മോദി വിളിച്ചത് സുസ്മിത-റൊഹ്മാൻ ബന്ധം തകരാൻ കാരണമായോ? ബി ടൗണിൽ‌ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമായി സുസ്മിത സെൻ-ലളിത് മോദി പ്രണയം. തങ്ങൾ പ്രണയത്തിലാണെന്ന് ലളിത് മോദി പറഞ്ഞെങ്കിലും സുസ്മിതയുടെ മൗനം വിഷയത്തിൽ ആകാംക്ഷ ഉണ്ടാക്കുകയാണ്.. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ടാണ് ലളിത് മോദി പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കുന്നത്.

ഇരുവരും വിവാഹിതരായെന്ന വാർത്ത പരന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ലളിത് മോദി രം​ഗത്ത് വരുകയായിരുന്നു. തങ്ങൾ ഡേറ്റിം​ഗിലാണെന്നും വിവാഹം കഴിക്കുന്ന ഒരു ദിവസം വരുമെന്നുമാണ് ലളിത് മോദി പറഞ്ഞത്. എന്നാൽ സുസ്മിത ഇതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.

തന്റെ പ്രണയ ബന്ധങ്ങളെ പറ്റി തുറന്നു പറയാൻ മടിക്കാത്തയാളാണ് സുസ്മിത. റൊഹ്മാൻ ഷോൾ എന്ന മോഡലുമായുള്ള മുൻ പ്രണയം സുസ്മിത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് സുസ്മിത – റൊഹ്മാൻ പ്രണയം വഴി പിരിയുന്നത്. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഉണ്ടായി. സുഹൃത്തുക്കളായാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും പ്രണയം അവസാനിച്ചെങ്കിലും സൗഹൃദം നിലനിൽക്കുമെന്നും സുസ്മിത പിന്നീട് വ്യക്തമാക്കി. 28കാരനായ റൊഹ്മാനും നാൽപതുകൾ പിന്നിട്ട സുസ്മിതയും തമ്മിലുള്ള പ്രണയം ​ഗോ​സിപ്പ് കോളങ്ങളിലെ സ്ഥിരം വാർ‌ത്തയായിരിക്കുമ്പോഴാണ് ഇവരുടെ വേർപിരിയൽ ഉണ്ടാവുന്നത്.

 

റൊഹ്മാനുമായുള്ള വേർപിരിയലിന് ശേഷം കരിയറും കുടുംബവുമായി ബന്ധപ്പെട്ട മറ്റ് തിരക്കുകളിലായിരുന്നു സുസ്മിത. പുതിയൊരു ബന്ധത്തിന് താരത്തിന് നിലവിൽ താൽപര്യമില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിനിടെയാണ് അപ്രതീക്ഷിതമായി ലളിത് മോദിയുടെ വരവ്. ഇതിനു മുൻപും സുസ്മിതയുമായി ഉയർന്നു കേട്ട പേരായിരുന്നു ലളിത് മോദിയുടേത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നതാണ്.

ഇപ്പോൾ സുസ്മിത​-റൊഹ്മാൻ പ്രണയം തകരാനുള്ള കാരണം ലളിത് മോദിയാണോയെന്നാണ് ബി ടൗണിൽ ഉയരുന്ന ചോദ്യം. റൊഹ്മാനമായി ബന്ധമുള്ളപ്പോൾ തന്നെ സുസ്മിതയെ ലളിത് മോദി കണ്ടിരുന്നെന്നും ഇത് മൂലമാണ് റൊഹ്മാൻ ബന്ധം ഉപേക്ഷിച്ചതെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ, റൊഹ്മാനുമായുള്ള ബന്ധം ഉപേക്ഷിച്ചതിൽ പൊഇന്നെയാണ് സുസ്മിതയും ലളിത് മോദിയും ഡേറ്റിം​ഗ് തുടങ്ങിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേപറ്റി ഒന്നും അറിയില്ലെന്നാണ് നടിയുടെ സഹോദരൻ രാജീവ് സെൻ വ്യക്തമാക്കുന്നത്. പുറത്തു വന്ന റിപ്പോർട്ടുകളിൽ ആശ്ചര്യമുണ്ടെന്നും സുസ്മിതയെ വിളിച്ച് സംസാരിച്ച ശേഷമേ പ്രതികരിക്കാനുള്ളൂ എന്നാണ് രാജീവ് സെൻ പറഞ്ഞിരിക്കുന്നത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago