topnews

വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ഭൂമി കൈയ്യേറി തൃശൂർ പ്രസ് ക്ലബ്, കൈയ്യേറിയത് 10 കോടി മൂല്യമുള്ള ഭൂമി

തൃശൂർ വടക്കും നാഥ ക്ഷേത്രത്തിന്റെ 10 കോടി വിലവരുന്ന ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് തൃശൂരിലെ മാധ്യമ പ്രവർത്തക നേതാക്കൾക്കെതിരെ പോലീസ് എഫ് ഐ ആർ പുറത്ത്. ഹിന്ദു വിശ്വാസികളേ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണ്‌ തൃശൂർ വടക്കുനാഥ ക്ഷേത്രം. ക്ഷേത്ര ഭൂമി കൈയ്യേറി അവിടെ കെട്ടിടം നിർമ്മിച്ചു എന്നും കെ യു ഡബ്ള്യു ജെ എന്ന മാധ്യമ സംഘടനാ നേതാക്കൾക്കെതിരെയാണ്‌ കേസ്. സുരേഷ് ഗോപിക്കെതിരെ കേസ് നല്കാൻ എല്ലാ നീക്കവും നടത്തുകയും പരാതികൾ നല്കുകയും ചെയ്യാൻ എല്ലാ സഹായവും വനിതാ കമ്മീഷനിൽ പോവുകയും ഒക്കെ ചെയ്ത കെ യു ഡബ്ല്യ് ജെ നേതാക്കൾ ഇതോടെ വെട്ടിലായി.

ക്ഷേത്ര ഭൂമി കൈയ്യേറിയ കേസിലെ പ്രതികൾ ഇവരാണ്‌. ലേഖകൻ കെ.പ്രഭാത് ഒന്നാം പ്രതിയും വീക്ഷണം ലേഖിക വിനിത രണ്ടാം പ്രതിയുമാണ്‌. വടക്കുംനാഥ ക്ഷേത്ര വകയായ 10 കോടി രൂപ വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് തൃശൂർ പ്രസ് ക്ലബിൻ്റെ പേരിലാക്കിയെന്നതാണ് കേസ്. വ്യാജരേഖ ചമക്കൽ, വഞ്ചന, ക്രിമിനൽ ഗൂഡാലോചന തുടങ്ങി ഐപിസി 417, 420, 465, 468, 471,489, 120 ബ്ബ്, 109, 34 തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ് ഐ ആർ. ഇതുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ ആവശ്യമായ വൻ പ്രക്ഷോഭം തുടങ്ങാനാണ്‌ ഇപ്പോൾ ഭക്ക്ത സംഘടനകളുടെ നീക്കം. വടക്കും നാഥന്റെ മണ്ണ്‌ ഇത്തരത്തിൽ ക്ഷേത്ര വിശ്വാസത്തേ കളങ്കപ്പെടുത്തും വിധം നഷ്ടപെടാനും മറ്റും അനുവദിക്കില്ലെന്നും പറയുന്നു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാകുമെന്നു കരുതുന്ന സുരേഷ് ഗോപിയെ തേജോവധം ചെയ്യാൻ ക്വട്ടേഷൻ എടുത്തിട്ടുള്ള കെ യുഡബ്ല്യുജെയുടെ സംസ്ഥാന പ്രസിഡൻ്റ് എം.വി.വിനിതയോട് ഒരു ചോദ്യം എന്ന രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർസനവും വരികയാണ്‌. 2020 ഒക്ടോബർ അഞ്ചിനു തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 3522/2020 നമ്പർ കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടും പ്രതികളായവരെ അറസ്റ്റ് ചെയ്തിട്ടില്ല.ദേശാഭിമാനി ലേഖകനും കോൺഗ്രസിന്റെ മുഖ പത്രമായ വീക്ഷണം ലേഖികയുമാണ്‌ കേസിലെ പ്രതികൾ.ദേശാഭിമാനി ലേഖകനും വീക്ഷണം ലേഖികയും ഐക്യമുന്നണിയായി ക്രിമിനൽ കുറ്റം ചെയ്താൽ കേരള പൊലീസ് തൊടാൻ ധൈര്യപ്പെടുമോ? എന്നും ഇപ്പോൾ ഈ എഫ് ഐ ആർ ചൂണ്ടിക്കാട്ടി ചോദ്യം ഉയരുന്നു.

ലോക്കൽ പോലീസ് ക്ഷേത്രൻ ഭൂമി കൈയ്യേറിയ കേസിൽ നടപടി എടുക്കാത്തതിനാൽ കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അതായത് ഹൈക്കോടതി വരെ ഇടപെട്ട കേസിലാണിപ്പോൾ നടപടികൾ ഇല്ലാത്തത്.നിക്ഷേപ തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയുടെ സ്പോൺസർഷിപ്പിൽ കുടുംബമേളയൊക്കെ നടത്തി വിവാദമായ മാധ്യമ സംഘമാണ്‌ തൃശൂരിൽ ഉള്ളത് എന്നും വിമർശനം ഉയർന്നു.തൃശൂർ പ്രസ്ക്ളബ്ബ് ഇരിക്കുന്നത് ഇത്തരത്തിൽ വടക്കും നാഥന്റെ മണ്ണിലും ക്ഷേത്ര ഭൂമി കൈയ്യേറിയ സ്ഥലത്തുമാണ്‌

ക്ഷേത്ര ഭൂമി ഒഴിപ്പിക്കാൻ നിയമ നടപടികളുമായി ഇപ്പോൾ അഡ്വ കൃഷ്ണരാജ് അടക്കം ഉള്ളവർ സക്തമായി രംഗത്ത് വരികയാണ്‌.ക്ഷേത്ര ഭൂമി കൈയ്യേറിയ കേസിൽ ഇതിനിടെ കെ യുഡബ്ല്യുജെ തൃശൂർ യൂണിറ്റ് (തൃശൂർ പ്രസ് ക്ലബ്) ഭാരവാഹികൾ വ്യാജരേഖ സമർപ്പിച്ചതും കണ്ടെത്തിയിരുന്നു. നിലവിലെ പ്രതികൾക്ക് എതിരേ ഉള്ള എഫ് ഐ ആർ പത്തു കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്നാണ്.

ഇതിനിടെ തൃശുർ വടക്കും നാഥ ക്ഷേത്ര ഭൂമി കൈയ്യേറിയ കേസിൽ നിർണ്ണായകമായ ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു ആചാര്യൻ കൂടിയായ ഡോ ഭാർഗവ റാം രംഗത്തെത്തി.കേസിൽ സുരേഷ് ഗോപി കക്ഷി ചേരണം എന്നും സാമൂഹിക ഇടപെടലിന് നേതൃത്വം കൊടുക്കണം എന്നും ഡോ ഭാർഗവ റാം പറഞ്ഞു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്

തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൻ്റെ 10 കോടിയോളം രൂപ മൂല്യം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന കേസിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ 2020 ൽ 3522 നമ്പർ ആയി രേഖപ്പെടുത്തിയ FIR ആണിത്. ഈ ക്രിമിനൽ കേസ് സംബന്ധിച്ചു തൃശൂർ ഡപ്യൂട്ടി കലക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. തത്പരകക്ഷികളുടെ ഗൂഢാലോചന പ്രകാരം ശ്രീ. സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തി തേജോവധം ചെയ്ത് ഇല്ലായ്മ ചെയ്യാൻ കൊട്ടേഷൻ എടുത്ത് കച്ച കെട്ടി ഇറങ്ങുകയും പരസ്യയുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ് പ്രതികൾ.

പ്രതികളുടെയും സംഘടനയുടെയും പേര് വിവരങ്ങൾ, കേസിൻ്റെ വിശദാംശങ്ങൾ എന്നിവ FIRൽ ഉണ്ട്. വല്ല സാധ്യതയും ഉണ്ടെങ്കിൽ ശ്രീ. സുരേഷ് ഗോപി ഈ കേസിൽ കക്ഷി ചേരണം. സാമൂഹികപ്രചാരണം അടക്കമുള്ള സാമൂഹികഇടപെടലിന് നേതൃത്വം കൊടുക്കണം. പൊതു സമൂഹത്തിൻ്റെയും ബാധിതരായ വിശ്വാസിസമൂഹത്തിൻ്റെയും പിന്തുണ ഉണ്ടാവും.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

6 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

7 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

39 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

45 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago